രഹസ്യവിവരം ഇല്ലായിരുന്നെങ്കിൽ..! അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

chandanamപാ​ലോ​ട്: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മം​ഗ​ല​പു​രം മേ​ൽ തോ​ന്ന​യ്ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത പ​റ​ന്പി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 94 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്.

മേ​നം​കു​ളം പാ​ർ​വ​തി​ന​ഗ​ർ പു​തു​മ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പ​നെ ച​ന്ദ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന​പാ​ല​ക​ർ അ​റ​സ്റ്റു ചെ​യ്തു. വ​നം​വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍സ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ ടി.​ര​തീ​ഷ്, ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ ടി.​അ​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു​പ്ര​തി​ക​ൾ​ക്കും ച​ന്ദ​ന ത​ടി ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​നു​മാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Related posts