‘ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ..?’ മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണ​വു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍. ‘ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണം ഫ​ല​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കേ​ളി​കൊ​ട്ടാ​വു​ക​യാ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ല്‍​ക്കേ​ണ്ടി​യി​രു​ന്ന മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ശ​ബ്ദ​നാ​യി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍.

അ​തേ​സ​മ​യം കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക്കു​പ്പാ​യം ത​യ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ വൈ​സ് ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​ളാ​ണ് റ​വ​ന്യൂ​മ​ന്ത്രിയെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി​പി​എം നേ​താ​ക്ക​ളാ​രും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment