കോവളം ബീച്ചും കടൽ കൊണ്ടുപോയി! കോ​വ​ളം ബീ​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​പ്പാ​ത​യ്ക്കു സ​മീ​പം വ​രെ തി​ര ആ​ഞ്ഞ​ടി​ച്ചു

വി​ഴി​ഞ്ഞം: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​വ​ളം ബീ​ച്ച​ട​ക്ക​മു​ള്ള തീ​ര​ങ്ങ​ൽ ക​ട​ൽ ക​വ​ർ​ന്നു. വെ​ള്ളാ​ർ സ​മു​ദ്രാ​ബീ​ച്ച്, ഗ്രോ​വ് ബീ​ച്ച്, ലൈ​റ്റ്ഹൗ​സ് ബീ​ച്ച്, സീ​റോ​ക്ക് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ൽ വെ​ള്ളം ക​യ​റി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ക​ട​ൽ ക്ഷേ​ഭ​ത്തെ തു​ട​ർ​ന്ന് തി​ര ശ​ക്ത​മാ​യി ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത്. സ​മു​ദ്രാ​ബീ​ച്ചി​ലെ വി​ശ്ര​മ സ​ങ്കേ​ത​ത്തി​നു സ​മീ​പം വ​രെ ക​ട​ൽ​വെ​ള്ളം ക​യ​റി. കോ​വ​ളം ബീ​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​പ്പാ​ത​യ്ക്കു സ​മീ​പം വ​രെ തി​ര ആ​ഞ്ഞ​ടി​ച്ചു.

ക​ട​ൽ​ക്ഷേ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്തും കോ​വ​ള​ത്തും മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളെ​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി. പു​ളി​ങ്കു​ടി, അ​ടി​മ​ല​ത്തു​റ, ആ​ഴി​മ​ല, ചൊ​വ്വ​ര എ​ന്നി​വ​ട​ങ്ങ​ളി​ലും ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​യി.

Related posts

Leave a Comment