ചാ​പ്പ ക​ട​പ്പു​റ​ത്ത് മോ​ഷ​ണം പ​തി​വ്: സ്‌​കൂ​ട്ട​ര്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കൊ​ച്ചി: ചാ​പ്പ ക​ട​പ്പു​റ​ത്ത് മോ​ഷ​ണം പ​തി​വാ​കു​ന്നു. റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഞാ​റ​ക്ക​ല്‍ നോ​ട്ട​ച്ചാം വേ​ലി​യ​ക​ത്ത് നി​ഖി​ലി​ന്‍റെ സ്‌​കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ മാ​ലി​പ്പു​റം ചാ​പ്പ ക​ട​പ്പു​റ​ത്ത് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ര്‍ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഞാ​റ​ക്ക​ല്‍ പോ​ലീ​സ് പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ ​മാ​സം 20ന് ​എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ആ​പ്പി​ള്‍ ഐ​പാ​ഡും മൊ​ബൈ​ലും ചാ​ര്‍​ജ​റു​മ​ട​ക്കം മോ​ഷ​ണം പോ​യി​രു​ന്നു.

Related posts

Leave a Comment