കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു: മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

കൊ​ല്ലം: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. കൊ​ല്ലം ചെ​ങ്ങു​ളം എ​ൽ​എം​എ​സ്എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ചെ​ങ്ങു​ള​ത്ത്‌​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്തു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment