മസ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ചു മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 103; മ​ന്ത്രി​ക്ക് അ​റി​യേ​ണ്ട​ത് ക്രി​ക്ക​റ്റ് സ്കോ​ർ

പാ​ട്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​രി​ൽ മ​സ്തി​ഷ്ക​ജ്വ​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്കോർ. ബീ​ഹാ​ർ ആ​രോ​ഗ്യ​മ​ന്ത്രി മം​ഗ​ൾ പാ​ണ്ഡെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന്‍റെ സ്കോ​ർ ചോ​ദി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

യോ​ഗ​ത്തി​നി​ടെ മ​ന്ത്രി സ്കോ​ർ തി​ര​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ി ട്ടുണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ, ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ർ ചൗ​ബെ എ​ന്നി​വ​ർ​കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു മം​ഗ​ൾ പാ​ണ്ഡെ​യു​ടെ സ്കോ​ർ അ​ന്വേ​ഷ​ണം. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ടെ ’എ​ത്ര വി​ക്ക​റ്റു​ക​ൾ വീ​ണു’ എ​ന്ന് ചോ​ദി​ക്കു​ന്ന മ​ന്ത്രി​ക്ക് കൂ​ടെ​യു​ള്ള ഒ​രാ​ൾ ’നാ​ല് വി​ക്ക​റ്റു​ക​ൾ’ വീ​ണു എ​ന്ന മ​റു​പ​ടി ന​ൽ​കു​ന്ന​തും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ക​ളി​ൽ വ്യ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ന​ട​ന്ന മ​റ്റൊ​രു യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബോ ഉ​റ​ങ്ങു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. യോ​ഗ​ത്തി​ൽ ഹ​ർ​ഷ വ​ർ​ധ​ൻ സ്ഥി​തി​ഗ​തി​ക​ൾ വി​വ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​ശ്വ​നി​കു​മാ​റി​ന്‍റെ ഉ​റ​ക്കം. ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, താ​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും താ​ൻ ചി​ന്താ​കു​ല​നാ​യി ധ്യാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് അ​ശ്വി​നി​യു​ടെ പ്ര​തി​ക​ര​ണം.

അതേസമയം ​മസ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ചു മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 103 ആ​യി. തി​ങ്ക​ളാ​ഴ്ച ആ​റു കു​ട്ടി​ക​ൾ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്ര​ക്കു​റി​പ്പ് പ്ര​കാ​രം, ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ (എ​സ്ക​ഐം​സി​എ​ച്ച്) 85 കു​ട്ടി​ക​ളും കേ​ജ​രി​വാ​ൾ ആ​ശു​പ​ത്രി​യി​ൽ 18 കു​ട്ടി​ക​ളു​മാ​ണു മ​രി​ച്ചി​ട്ടു​ള്ള​ത്.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 12 കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കു​റ​ഞ്ഞാ​ണ് (ഹൈ​പ്പ​ഗ്ലൈ സീ​മി​യ) ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും മ​രി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.

Related posts