മണ്‍കൂനയില്‍ നിന്ന് മണ്ണിടിഞ്ഞു, കുറ്റന്‍ കല്ല് തലയില്‍ പതിച്ചു! ചെറുവാടി പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു മരണം

മു​ക്കം: കോ​ഴി​ക്കോ​ട് -മ​ല​പ്പു​റം ജി​ല്ലാ​തി​ർ​ത്തി​യാ​യ പ​ഴം പ​റ​മ്പി​ൽ ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. വാ​ഴ​ക്കാ​ടി​ന​ടു​ത്ത ഓ​മാ​നൂ​ർ സ്വ​ദേ​ശി വി​നു, പ​ഴം പ​റ​മ്പ് പു​ൽ​പ​റ​മ്പി​ൽ അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചെ​ങ്ക​ൽ മെ​ഷീ​ന്‍റെ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​ണ് ഇ​രു​വ​രും. വ​ലി​യ തോ​തി​ൽ കൂ​ട്ടി​യി​ട്ട മ​ൺ​കൂ​ന​യി​ൽ നി​ന്ന് മ​ണ്ണി​ടി​യു​ക​യും മ​ൺ​കൂ​ന​ക്കി​ട​യി​ലെ കു​റ്റ​ൻ ക​ല്ല് ത​ല​യി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് 20 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്നു. പ​ല​രും ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക്വാ​റി​യി​ലെ ജോ​ലി​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും മു​ക്കം അ​രീ​ക്കോ​ട്, തി​രു​വ​മ്പാ​ടി പോ​ലീ​സ്, മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​രാ​ളെ 10 മ​ണി​യോ​ടെ​യും മ​റ്റൊ​രാ​ളെ 10.15 ഓ​ടെ​യും മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തി​രു​വ​മ്പാ​ടി സി​ഐ രാ​ജ​പ്പ​ൻ, മു​ക്കം എ​സ്ഐ കെ.​ഷാ​ജി​ദ്, ജ​ന​മൈ​ത്രി പോ​ലീ​സു​കാ​രാ​യ എ​എ​സ്ഐ അ​സ്സ​യി​ൻ, സി​പി​ഒ സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ.​കാ​സിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പി.​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് തു​ട​ങ്ങാ​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.

Related posts