മാരക ലഹരിമരുന്നുമായി കാ​പ്പ കേ​സ് പ്ര​തി​ പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ലോ​ഡ്ജി​ൽ താ​മ​സി​ച്ചു രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ചി​റ​യി​ൻ​കീ​ഴ് പെ​രും​കു​ഴി നാ​ലു​മു​ക്ക് വി​ശാ​ഖ​ത്തി​ൽ ശ​ബ​രി നാ​ഥി( 42) നെ​യാ​ണ് പാ​രി​പ്പ​ള്ളി ജം​ഗ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നു കഴിഞ്ഞ ദിവസം പി​ടികൂ​ടി​യ​ത്.

2.060 ഗ്രാം ​എംഡി എംഎ​യും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ കൈ​യി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്തു.
ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് കാ​പ്പ ചു​മ​ത്തി​യി​രി​ക്കു​ന്ന പ്ര​തി​യാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ചു ലോ​ഡ്ജു​ക​ളി​ൽ മു​റി എ​ടു​ത്തു താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.​

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ശ​ബ​രി​നാ​ഥ് ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൽ കീ​ഴ്പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ല​ഹ​രി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ​ ഡി.​ദിപു , ​എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, രാ​മ​ച​ന്ദ്ര​ൻ എഎ​സ്ഐ ​മാ​രാ​യ ബി​ജു, ജ​യ​ൻ സിപിഒമാ​രാ​യ അ​ജീ​ഷ്, മ​നു, മ​നോ​ജ് നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment