ഞാന്‍ മാത്രമല്ല കാവല്‍ക്കാരന്‍, അഴിമതി പോലുള്ള സാമൂഹ്യവിപത്തിനെതിരെ പോരാടുന്ന നിങ്ങളോരോരുത്തരും കാവല്‍ക്കാരാണ്; കാവല്‍ക്കാരന്‍ കള്ളനെന്ന കോണ്‍ഗ്രസിന്റെ ച്രചരണത്തിന് ബദലുമായി മോദി

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്ന ഒരു വാചകമാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടിയാണ് ഈയൊരു വാചകം ഉടലെടുത്തത്. എന്നാല്‍ ഇപ്പോഴിതാ ചൊക്കിദാര്‍ ചോര്‍ ഹൈ എന്നതിന് എതിരെ പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് ‘മേം ഭി ചൗക്കീദാര്‍’ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്. പുതിയ പ്രചരണവീഡിയോ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

‘സാമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ് (കാവല്‍ക്കാരന്‍). നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു’. മോദി ട്വീറ്റ് ചെയ്തു. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞുകൊണ്ടാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

Related posts