ചാ​ല​ക്കു​ടിയിൽ ലഹരി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു ; വായിൽ കാൻസർ ബാധിച്ച തൊഴിലാളികളും ഹാൻസ് വിടുന്നില്ല

ചാ​ല​ക്കു​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു. വാ​യി​ൽ കാ​ൻ​സ​ർ രോ​ഗം പ​ട​രു​ന്നു. മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സു​ല​ഭ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ല്പ​ന ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മൊ​ത്ത​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചി​ല്ല​റ​യാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രും നി​ര​വ​ധി പേ​ർ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വാ​യി​ൽ ഇ​ത് വ​ച്ചു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം വാ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച​വ​ർ നി​ര​വ​ധി​യാ​ണ്. കാ​ൻ​സ​ർ ബാ​ധി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചാ​ലും ഇ​ത് വ​ക​വെ​ക്കാ​തെ​യാ​ണ് പ​ല​രും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ഹാ​ൻ​സ് ഇ​വി​ടെ വി​ല്പ​ന ന​ട​ത്തി​ വ​ൻ ലാ​ഭം കൊ​യ്യു​ക​യാ​ണ്.

Related posts