പെരുവഴിയിൽ ആ​റു​മ​ണി​ക്കൂ​ർ ! ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ച​വ​റ: ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നാ​ലെ മ​റ്റൊ​രു ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ലോ​റി ഡ്രൈ​വ​ർ യു​പി സ്വ​ദേ​ശി സ​ഭാ​ബി​നാ​ണ് (35) പ​രി​ക്ക്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ച​വ​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ വാ​ഹ​നം വ​ന്ന​തി​നാ​ൽ മു​ന്പേ പോ​യ ലോ​റി നി​ർ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ​ആ​ഘാ​ത​ത്തി​ൽ പി​റ​കെ​വ​ന്ന ലോ​റി​യു​ടെ കാ​ബി​ൻ ത​ക​രു​ക​യും ഡ്രൈ​വ​ർ​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​റു​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കെ​എം​എം​എ​ല്ലി​ൽ​നി​ന്ന് ക്ര​യി​നും ജെ​സി​ബി​യും കൊ​ണ്ടു​വ​ന്ന് ത​ക​ർ​ന്ന കാ​ബി​ൻ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത ത​ട​സം മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത്.

ച​വ​റ​പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കാ​നു​ള്ള ശ്ര​മം നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു.

ഏ​റെ​നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി രാവിലെ ഒ​ന്പ​തോ​ടെ ഒ​രു സൈ​ഡി​ലൂ​ടെ വാ​ഹ​നം ക​ട​ത്തി​വി​ട്ടു​തു​ട​ങ്ങി.

Related posts

Leave a Comment