പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ… വീട്ടു വളപ്പില്‍ വെള്ളവും വളവും കൊടുത്ത് നന്നായി പരിപാലിച്ച് കഞ്ചാവ് ചെടി വളര്‍ത്തിയ 56കാരന്‍ പിടിയില്‍…

ചെടിയെയും പൂക്കളെയും ഇഷ്ടപ്പെടുന്നവരാണ് പ്രകൃതിസ്‌നേഹികള്‍. എന്നാല്‍ കഞ്ചാവ് ചെടിയെ ഇഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും ? വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി.

അരുവിക്കര മുണ്ടല പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ ചെല്ലപ്പന്റെ മകന്‍ രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രന്‍-56) നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനകള്‍ നടത്തിവരികയാണ്.

ഇതിനിടെയാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts

Leave a Comment