പൂക്കളോട് ആർക്കാണ് ഇത്ര വിരോധം? പാലാ മഹാറാണി ടൗണിലെ പൂച്ചെട്ടികൾ നശിപ്പിച്ചനിലയിൽ


കോ​ട്ട​യം: പാ​ലാ മ​ഹാ​റാ​ണി ക​വ​ല​യി​ലു​ള്ള റൗ​ണ്ടാ​ന​യി​ലെ പൂ​ച്ചെ​ട്ടി​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് പൂ​ച്ചെ​ട്ടി​ക​ൾ ന​ശി​പ്പി​ച്ച​ത്.

ആ​രോ ച​ട്ടി​യെ​ടു​ത്ത് നി​ല​ത്തി​ട്ട് പൊ​ട്ടി​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. റൗ​ണ്ടാ​ന​യി​ലെ മു​ഴു​വ​ൻ ചെ​ടി​ച്ച​ട്ടി​ക​ളും ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.

കു​ര്യാ​ക്കോ​സ് പ​ട​വ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നാ​യി​രി​ക്കെ​യാ​ണ് പാ​ലാ ന​ഗ​ര​ത്തി​ൽ ബൈ​പാ​സി​ലും റൗ​ണ്ടാ​ന​ക​ളി​ലും മ​നോ​ഹ​ര​മാ​യ പൂ​ച്ചെ​ട്ടി​ക​ൾ സ്ഥാ​പി​ച്ച​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള​മൊ​ഴി​ച്ച് പ​രി​പാ​ലി​ക്കു​ന്ന ഈ ​ചെ​ടി​ക​ൾ ന​ഗ​ര​ത്തി​ലെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ പൂ​ച്ചെ​ട്ടി​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൗ​രാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​ടി​ച്ചെ​ട്ടി ന​ശി​പ്പ​ിച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട ചെ​ടി​ച്ചെ​ട്ടി​ക​ൾ​ക്ക് പ​ക​രം പു​തി​യ ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര പ​റ​ഞ്ഞു.

 

Related posts

Leave a Comment