പോ​​ലീ​​സ് മേ​​ധാ​​വി​​യു​മാ​യി രൂ​പസാ​ദൃ​ശ്യം! അന്ന് പാഷാണം ഷാജി, ഇന്ന് ചെമ്പില്‍ അശോകന്‍ താ​ര​മാ​യി; ഫോ​​ണി​​ലേ​​ക്ക് ആ​​രാ​​ധ​​ക​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും നി​​ല​​യ്ക്കാ​​ത്ത വി​​ളി​​

വൈ​​ക്കം: സം​​സ്ഥാ​​ന​​ത്തെ മുൻ പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യ്ക്കു മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ഹാ​​സ്യ​​താ​​ര​​മാ​​യ പാ​​ഷാ​​ണം ഷാ​​ജി​​യു​​മാ​​യാ​​ണ് രൂ​​പ സാ​​ദൃ​​ശ്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ഒ​​രു സ്വ​​ഭാ​​വ​​ന​​ട​​നു​​മാ​​യാ​​ണു മു​​ഖ​സാ​​ദൃ​​ശ്യം.

സം​​സ്ഥാ​​ന​​ത്തെ പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി അ​​നി​​ൽ കാ​​ന്ത് ചാ​​ർ​​ജെ​​ടു​​ത്ത നി​​മി​​ഷം മു​​ത​​ൽ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ സ്വ​​ഭാ​​വ ​ന​​ട​​ൻ ചെ​​ന്പി​​ൽ അ​​ശോ​​ക​​ന്‍റെ ഫോ​​ണി​​ലേ​​ക്ക് ആ​​രാ​​ധ​​ക​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും നി​​ല​​യ്ക്കാ​​ത്ത വി​​ളി​​യാ​​ണ്.

ദൃ​​ശ്യ​​മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ല​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ വൈ​​ക്കം ചെ​​ന്പി​​ലെ വീ​​ടു തേ​​ടി എ​​ത്തി. പോ​​ലീ​​സ് മേ​​ധാ​​വി അ​​നി​​ൽ​​കാ​​ന്തു​​മാ​​യി കാ​​ഴ്ച​​യി​​ൽ വ​​ള​​രെ സാ​​മ്യ​​മു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞു പ​​ല​​രും ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് ഇ​​ക്കാ​​ര്യം ചെ​​ന്പി​​ൽ അ​​ശോ​​ക​​നും ശ്ര​​ദ്ധി​​ച്ച​​ത്.

മു​​ന്പ് ചി​​ല സി​​നി​​മ​​ക​​ളി​​ൽ മീ​​ശ​​യി​​ല്ലാ​​തെ അ​​ഭി​​ന​​യി​​ച്ച ചി​​ത്ര​​ങ്ങ​​ളു​​മാ​​യി ഒ​​ത്തു നോ​​ക്കി​​യ​​പ്പോ​​ൾ മ​​റ്റു​​ള്ള​​വ​​ർ പ​​റ​​ഞ്ഞ​​തി​​ൽ കാ​​ര്യ​​മു​​ണ്ടെ​​ന്നു ചെ​​ന്പി​​ൽ അ​​ശോ​​ക​​നും തോ​​ന്നി.

ഏ​​താ​​നും വ​​ർ​​ഷം മു​​ന്പ​​ത്തെ ചെ​​ന്പി​​ൽ അ​​ശോ​​ക​​നെ മു​​ന്നി​​ൽ നി​​ർ​​ത്തി​​യ​​തു​​പോ​​ല​​ത്തെ സാ​​മ്യ​​മാ​​ണു പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ചി​​ത്രം ക​​ണ്ട​​പ്പോ​​ൾ തോ​​ന്നി​​യ​​തെ​​ന്നാ​​ണു ചെ​​ന്പി​​ൽ അ​​ശോ​​ക​​ന്‍റെ ഭാ​​ര്യ​​യു​​ടെയും മ​​ക്ക​​ളു​​ടെ​​യും നി​​രീ​​ക്ഷ​​ണം.

ത​​ന്‍റെ ആ​​ദ്യ സി​​നി​​മ​​യാ​​യ സ​​ത്യ​​ൻ അ​​ന്തി​​ക്കാ​​ടി​ന്‍റെ ഭാ​​ഗ്യ​​ദേ​​വ​​ത​​യി​​ലെ ക​​ഥാ​​പാ​​ത്ര​​ത്തെ ഇ​​ഷ്ട​​പ്പെ​​ട്ട് പ്രേ​​ക്ഷ​​ക​​രും സു​​ഹൃ​​ത്തു​​ക്ക​​ളും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ ചൊ​​രി​​ഞ്ഞി​​രു​​ന്നു.

സം​​സ്ഥാ​​ന​​ത്തെ പോ​​ലീ​സ് മേ​​ധാ​​വി​​യോ​​ടു​​ള്ള മു​​ഖ സാ​​ദൃ​​ശ്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു​​ദി​​വ​​സ​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളു​​ടെ സ്നേ​​ഹാ​​ന്വേ​​ഷ​​ണ​​ങ്ങ​​ളാ​​ണെ​​ത്തു​​ന്ന​​ത്.

ക​​ലാ​​പ്ര​​വ​​ർ​​ത്ത​​നം വ​​ഴി​​മു​​ട്ടി​​യ ഈ ​​മ​​ഹാ​​മാ​​രി​​ക്കാ​​ല​​ത്ത് ഒ​​രു സാ​​ദൃ​​ശ്യ​​ത്തി​​ന്‍റെ പേ​​രി​​ൽ പ്രേ​​ക്ഷ​​ക​​രു​​ടെ സ്നേ​​ഹ​​വാ​​യ്പും പ്രാ​​ർ​​ഥ​​ന​​ക​​ളും ല​​ഭി​​ക്കാ​​നി​​ട​​യാ​​ക്കി​​യ സം​​സ്ഥാ​​ന പോ​​ലീ​സ് ചീ​​ഫ് അ​​നി​​ൽ​​കാ​​ന്തി​​നെ നേ​​രി​​ൽ കാ​​ണ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം ചെ​​ന്പി​​ൽ അ​​ശോ​​ക​​നു​​ണ്ട്.

Related posts

Leave a Comment