ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ള​രെയ​ധി​കം​പ്ര​തി​സ​ന്ധി​യി​ൽ ആ​യി! ദൈ​വ​ദൂ​ത​രാ​യി കു​റെ ന​ല്ല മ​നു​ഷ്യ​ർ എ​ത്തി; കൃ​ഷ്ണ​മ്മയും മക്കളും ഇനി കരുണയുടെ തണലിൽ

ചാ​ത്ത​ന്നൂ​ർ: ജീ​വി​ത​ത്തി​ലെ ദു​രി​ത​പ​ർ​വ്വ​ങ്ങ​ളി​ൽ നി​ന്നും ഇ​നി കൃ​ഷ്ണ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും മോ​ച​നം.​ ക​രു​ണ​യു​ടെ ത​ണ​ലി​ൽ അ​വ​ർ​ക്ക് സ്വ​സ്ഥ​മാ​യി ക​ഴി​യാം.

പി​ന്നി​ട്ട നാ​ളു​ക​ളി​ലെ സ​ഹ​ന​ത്തി​ൽ നി​ന്നും മോ​ച​നം ന​ല്കാ​ൻ ദൈ​വ​ദൂ​ത​രാ​യി കു​റെ ന​ല്ല മ​നു​ഷ്യ​ർ എ​ത്തി. ​അ​വ​ർ​ക്ക് നേ​തൃ​ത്വം ന​ല്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​നി​താ​ ദി​പു​വും.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ളേ​ജ് വാ​ർ​ഡി​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​മ്മ (54)യു​ടെ ഇ​ര​ട്ട മ​ക്ക​ളാ​യ ശ​ര​ണ്യ​യും ശ​ര​ത്തും ( 22) ജ​ന്മ​നാ അം​ഗ​വൈ​ക​ല്യ​വും ബു​ദ്ധി​മാ​ന്ദ്യ​വും സം​ഭ​വി​ച്ച​വ​രും ആ​ണ്.

ഇ​വ​ർ സ​ഹോ​ദ​ര​നാ​യ സു​രേ​ന്ദ്ര​ന്‍റെ ആ​ശ്ര​യ​ത്തി​ൽ ആ​ണ് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. സു​രേ​ന്ദ്ര​നും കു​ടും​ബ​വും വാ​ർ​ധ​ക്യമാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹോ​ദ​രി​യെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്.

ഈ ​കോ​വി​ഡ് കാ​ല​യ​ള​വി​ൽ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ഈ ​കു​ടും​ബ​ത്തി​ലെ ശ​ര​ണ്യ ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൂ​ടി ആ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ള​രെയ​ധി​കം​പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രു​ന്നു ഇ​വ​ർ. കു​ടും​ബ​ത്തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ​ജ​ന​കീ​യ ഹോ​ട്ട​ലിൽ നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത ദി​പു​വി​ന്‍റെ​യും ബ​ഡ്സ് സ്കൂ​ൾ അധ്യാപികയായ ജി​ജി മോ​ളു​ടെ​യും ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി ശ​ര​ണ്യ​യെ ച​ട​യ​മം​ഗ​ലം കു​രി​യോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ​ബ​ദ്സെ​യ്ത റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞു.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ലാ​ദേ​വി, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സ​ർ കെ.​കെ ഉ​ഷ, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഇ​ത്തി​ക്ക​ര ഓ​ഫീ​സ​ർ ര​ഞ്ജി​നി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബ​ദ് സെ​യ്ത​ത അ​ധി​കൃ​ത​ർ ശ​ര​ണ്യ​യെ ഏ​റ്റു​വാ​ങ്ങി​യ​ത്.

പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൃ​ഷ്ണമ്മയെ​യും മ​ക​ൻ ശ​ര​ത്തി​നെ​യും ബോ​ർ​ഡ് മെ​മ്പ​ർ പ്ര​സ​ന്ന രാ​ജ​ൻ ഏ​റ്റെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ശീ​ലാ​ദേ​വി ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത ദി​പു, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ര​ഞ്ജി​നി, ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി ​എ​സ് അ​മ​ൽ​രാ​ജ്, ബി. ​ഭു​വ​ന​ച​ന്ദ്ര​ൻ, കെ. ​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വ​രെ ഗാ​ന്ധി​ഭ​വ​ൻ സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment