തെ​ന്മ​ല​ ഗ്രാമത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ മു​ള്ള​ന്‍ ​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്തു; ഒ​രാ​ഴ്ച​ക്കി​ടെ പരിക്കേൽപ്പിച്ചത് അഞ്ചുപേരെ


തെ​ന്മ​ല​ : ഒ​രാ​ഴ്ച തെ​ന്മ​ല ഗ്രാ​മ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ ഒ​ടു​വി​ല്‍ മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്തു. ഒ​രാ​ഴ്ച​ക്കി​ടെ അ​ഞ്ചു​പേ​രെ​യാ​ണ് ചെ​ന്നാ​യ ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി​യ ചെ​ന്നാ​യ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ചു.

ഇ​തോ​ടെ ത​ടി​ച്ച് കൂ​ടി​യ ജ​നം വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. തെ​ന്മ​ല റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​ന​പാ​ല​ക സം​ഘം അ​ക്ര​മ​കാ​രി​യാ​യ ചെ​ന്നാ​യെ വെ​ടി​വ​ച്ച് വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി.

എ​ന്നാ​ല്‍ കാ​ട്ടി​നു​ള്ളി​ല്‍ വ​ച്ച് മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ചെ​ന്നാ​യ പി​ന്നീ​ട് ച​ത്തു. വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ന്നാ​യ​യെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം വ​ന​ത്തി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ചെ​ന്നാ​യ​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തും നാ​ല് മു​ള്ളു​ക​ള്‍ ത​റ​ച്ചു ക​യ​റി​യി​രു​ന്നു​വെ​ന്നും മു​ള്ള് ത​റ​ച്ച​താ​ണ് ചെ​ന്നാ​യ ചാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ത​ന്നെ ഗ്രാ​മ​ത്തെ മു​ഴു​വ​ന്‍ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ ച​ത്ത ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. പ​ല​ത​വ​ണ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി മ​നു​ഷ്യ​രെ ആ​ക്ര​മി​ച്ച ചെ​ന്നാ​യ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടും കെ​ണി​യും ഒ​രു​ക്കി വ​ന​പാ​ല​ക​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല.

ഇ​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ചെ​ന്നാ​യ മു​ള്ള​ന്‍​പ​ന്നി​യു​ടെ അ​ക്ര​മ​ത്തി​ല്‍ ചാ​കു​ന്ന​ത്.

Related posts

Leave a Comment