ഇന്ത്യയിൽ സിപിഎമ്മിന്‍റെ തകർച്ചയ്ക്ക് കാരണം കേരളഘടകത്തിന്‍റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയില്‍ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്‍റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി പി എമ്മിന്‍റെ അവസാന മണ്ടത്തരമാണ് കോണ്‍ഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സഫീറിന്‍റെയും, മധുവിന്‍റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീടും സന്ദര്‍ശിക്കമായിരുന്നുവെന്നും കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഷുഹൈബിന്‍റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts