​ലഹ​രി​വി​മു​ക്ത കേ​ര​ളവുമായി അധികാരത്തിലെത്തിയ  എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ന്നുവെന്ന് ചെന്നിത്തല

തി​രു​വ​നന്തപു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ൻ​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല രൂക്ഷ വിമർശനം ഉന്നയിച്ചത്.

ല​ഹ​രി​വി​മു​ക്ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ക​യാ​ണെ​ന്നും പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ന്ന് കൊ​ടു​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു.

ഭരണത്തിലേറാൻ എൽഡിഎഫിനെ സഹായിച്ചവർക്ക് സർക്കാർ പ്രത്യുപകാരം ചെയ്യുകയാണെന്നും മദ്യം സംസ്ഥാനത്ത് ഒഴുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related posts