രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച മ​ന​സി​ലെ പ്ര​യാ​സം മാ​റ്റി; സ്ഥാനങ്ങളില്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്ന് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും തൃ​പ്ത​നാ​ണെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു സ്ഥാ​ന​വും ഇ​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യോ​ടെ മ​ന​സി​ലെ എ​ല്ലാ പ്ര​യാ​സ​വും മാ​റി.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര​ണ​വും ചി​ല ആ​ശ​ങ്ക​ക​ളും രാ​ഹു​ലി​നോ​ട് പ​ങ്കു​വ​ച്ചു. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പൂ​ർ​ണ സ​ന്തു​ഷ്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​നും ഉ​മ്മ​ന്‍​ചാ​ണ്ടി​യും എ​ന്നും ഹൈ​ക്ക​മാ​ന്‍റി​നൊ​പ്പം നി​ന്ന​വ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ന്മ​യ്ക്ക് വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യാ​ജി​യും എ​ടു​ക്കു​ന്ന ഏ​ത് നി​ല​പാ​ടും അം​ഗീ​ക​രി​ക്കും.

നാ​ളെ​യും അ​ങ്ങ​നെ​യാ​യി​രി​ക്കും. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും പ്ര​തി​പ​ക്ഷ നേ​താ​വി​നും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

Related posts

Leave a Comment