യു​ഡി​എ​ഫി​ന്‍റെ ഇ​രു​ണ്ട​കാ​ലം തി​രി​കെ വ​ര​രു​ത്’; ഫേ​സ് ബു​ക്ക് കു​റി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഫേ​സ് ബു​ക്കി​ല്‍ യു​ഡി​എ​ഫി​നെ​തി​രേ പോ​സ്റ്റ് പ​ങ്ക് വ​ച്ച് മു​ഖ്യ​മ​ന്ത്രി. കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ച്ച യു​ഡി​എ​ഫി​ന്‍റെ ഇ​രു​ണ്ട​കാ​ലം തി​രി​കെ വ​ര​രു​തെ​ന്ന് ആ​ഹ്വാ​നം ചെ​യ്താ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റ്.യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലി​രു​ന്ന 2011- 16 കാ​ല​ഘ​ട്ട​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്.

ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ന​വ കേ​ര​ള​ത്തി​നാ​യി ഒ​രു​മി​ച്ചു പോ​രാ​ടാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്.പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി നേ​രി​ട്ടു സം​വാ​ദ​ത്തി​നി​ല്ലെ​ന്നും ഫേ​സ് ബു​ക്ക് സം​വാ​ദം ന​ട​ത്താ​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

നേ​രി​ട്ടു​ള്ള സം​വാ​ദ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​തെ ഓ​ടി​യൊ​ളി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment