തു​ട​ർ​ഭ​ര​ണ​മെ​ന്നു കേ​ട്ടാ​ൽ ജ​നം ഞെ​ട്ടും, ഇ​ടി​മു​ഴ​ക്കം​പോ​ലെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും: എ. ​കെ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു തു​ട​ര്‍​ഭ​ര​ണ​മെ​ന്നു​കേ​ട്ടാ​ല്‍ ജ​നം ഞെ​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ടി​മു​ഴ​ക്കം​പോ​ലെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് മൂ​ന്നാം ഊ​ഴ​മെ​ന്ന മ​ഹാ​ദു​ര​ന്ത​മു​ണ്ടാ​കാ​ന്‍ കേ​ര​ള​ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഈ ​സ​ര്‍​ക്കാ​ര്‍ പോ​യേ തീ​രൂ എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ലെ പ​ല തീ​രു​മാ​ന​ങ്ങ​ള്‍​ക്കും ജ​ന​ങ്ങ​ള്‍ ക​ട​ലാ​സി​ന്‍റെ വി​ല പോ​ലും ന​ല്കു​ന്നി​ല്ല. അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ഴു​ള്ള ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ വേ​ഗം ഇ​റ​ങ്ങി​പ്പോ​കാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​സ്ഥ​യി​ലേ​ക്ക് പി​ണ​റാ​യി മാ​റി.

മൂ​ന്നാ​മ​തും പി​ണ​റാ​യി വ​രും, തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​വും, ഈ ​പ്ര​ചാ​ര​ണം മാ​ത്രം മ​തി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നാ​ണ് നി​ഷ്പ​ക്ഷ​രാ​യ എ​ല്ലാ വോ​ട്ട​ര്‍​മാ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​നി​യൊ​രു വ​ട്ടം കൂ​ടി പി​ണ​റാ​യി ഭ​ര​ണം താ​ങ്ങാ​ന്‍ കേ​ര​ള​ത്തി​നാ​വി​ല്ല.

തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി കൂ​ടി അ​ധി​കാ​ര​ത്തി​ല്‍ വ​ര​രു​തെ​ന്ന ആ​ഗ്ര​ഹം മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കു​മു​ണ്ട്. ഇ​വ​ര്‍​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍ പി​ണ​റാ​യി വി​ജ​യ​നാ​ണ്. പി​ണ​റാ​യി​ക്ക് ഏ​റ്റ​വും ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ന​ല്കു​ന്ന ഓ​രോ വോ​ട്ടും ഇ​ട​തു​പ​ക്ഷ​ത്തെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment