എ​സ്ഡി​പി​ഐ​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം സി​പി​എ​മ്മോ ഇ​ട​തു​മു​ന്ന​ണി​യോ തേ​ടി​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നേ​മ​ത്ത് ഇ​ട​തു​മു​ന്ന​ണി​യോ സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി നേ​രി​ട്ടോ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം ചോ​ദി​ച്ചി​ട്ടി​ല്ല. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ബി​ജെ​പി ജ​യി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി ശ​ക്തി​ക​ൾ കേ​ര​ള​ത്തി​ലും രാ​ജ്യ​ത്തു​മു​ണ്ട്.

രാ​ഷ്‌​ട്രീ​യ​മാ​യി എ​ൽ​ഡി​എ​ഫി​നോ​ട് യോ​ജി​പ്പി​ല്ലാ​ത്ത​വ​ർ പോ​ലും ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ൽ​ഡി​എ​ഫി​നു വോ​ട്ടു ചെ​യ്തി​ട്ടു​ണ്ടാ​കാം. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ൽ​ഡി​എ​ഫാ​ണു ശ​രി​യാ​യ ബ​ദ​ൽ എ​ന്നു തോ​ന്നു​ന്ന​തു കൊ​ണ്ടാ​ണു ജ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വോ​ട്ടു ചെ​യ്യു​ന്ന​തെ​ന്നും അ​ല്ലാ​തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രു​ടെ മ​ന​സി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​നാ​കി​ല്ല
മ​റ്റു​ള്ള​വ​രു​ടെ മ​ന​സി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു ത​നി​ക്ക് ഉ​ത്ത​രം ന​ൽ​കാ​നാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ബോ​ധ​പൂ​ർ​വം ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ദ്യ​മാ​യി സം​വ​ദി​ക്കു​ന്ന ആ​ള​ല്ല താ​ൻ. എ​ന്നാ​ൽ മു​ന്പു ചെ​ല​വ​ഴി​ച്ചി​രു​ന്ന അ​ത്ര​യും സ​മ​യം ഇ​പ്പോ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ല.

സാ​ധാ​ര​ണ​യാ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​മു​ഖം 15 മു​ത​ൽ 20 മി​നി​റ്റു​വ​രെ​യാ​ണു നീ ​ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യ മ​റു​പ​ടി ആ​വ​ശ്യ​മാ​യ ര​ണ്ടോ മൂ​ന്നോ ചോ​ദ്യ​ങ്ങ​ൾ വ​ന്ന​തോ​ടെ സ​മ​യം 40 മി​നി​റ്റ് പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​ത്ര​സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വി​വാ​ദ​ത്തി​നു​ള്ള മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി.

പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ​ക്കും പ​ത്ര​ങ്ങ​ൾ​ക്കും മാ​ത്ര​മേ മ​റു​പ​ടി ന​ൽ​കു​ന്നു​ള്ളൂ എ​ന്നാ​രോ​പി​ച്ചു കൊ​ല്ല​ത്തു ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​നം കാ​ര​ണ​മാ​ണു താ​ൻ തി​രി​കെ വ​ന്നു മ​റു​പ​ടി ന​ൽ​കി​യ​ത്. ത​ന്‍റെ മു​ന്നി​ൽ വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണു മ​റു​പ​ടി ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ വ​ക്രീ​ക​രി​ക്കാ​നാ​ണു ശ്ര​മം ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു ബോ​ധ​പൂ​ർ​വം ബ​ഹ​ള​മു​ണ്ടാ​ക്കി കാ​ര്യ​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു ഖേ​ദ​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​തീ​ശ​നെ ക്ഷ​ണി​ച്ച​ത് ഫേ​സ്ബു​ക്ക് സം​വാ​ദ​ത്തി​ന്
നേ​രി​ട്ടു​ള്ള സം​വാ​ദ​ത്തി​ന​ല്ല, ഫേ​സ് ബു​ക്ക് സം​വാ​ദ​ത്തി​നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ക്ഷ​ണി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ങ്ങ​നെ​യൊ​രു സം​വാ​ദ​ത്തി​നു ത​യാ​റ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു തോ​ന്നു​ന്ന​ത്. താ​ൻ പ​റ​ഞ്ഞ​രീ​തി​യി​ൽ ത​ന്നെ ആ ​സം​വാ​ദം ന​ട​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment