ഒടുവില്‍ ഒമാന്‍ പോലീസ് കനിഞ്ഞു! ചിക്കുവിന്റെ വധത്തില്‍ കസ്റ്റഡിയിലായിരുന്ന ലിന്‍സനെ മോചിപ്പിച്ചു, നാലു മാസത്തെ ജയില്‍ജീവിതത്തിനുശേഷം ലിന്‍സണ്‍ പുറത്തിറങ്ങുന്നത് ഭാര്യയില്ലാത്ത ലോകത്തേക്ക്

Chikkuമലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ വധവുമായി ബന്ധപ്പെട്ട് ഒമാന്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസ് മോചിതനായി. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് പോലീസ് ലിന്‍സണെ മോചിപ്പിച്ചത്. ചിക്കുവിന്റെ സംസ്കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ പോലീസ് കസ്റ്റഡിയിലായിരുന്നു ലിന്‍സണ്‍. കേസില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ ഒമാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ലിന്‍സണ്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ടാണ് പോലീസ് നടപടി.

പോലീസ് കസ്റ്റഡിയിലുള്ള പാസ്‌പോര്‍ട്ട് ലഭിച്ചാലുടന്‍ നാട്ടിലേക്ക് പോകാനാണ് ലിന്‍സണ്‍ ആഗ്രഹിക്കുന്നത്. ഒമാനിലുള്ള സഹോദരനൊപ്പമാണ് ലിന്‍സണ്‍ ഇപ്പോള്‍. വരും ദിവസങ്ങളില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ. ചിക്കുവിന്റെ വധവുമായി ബന്ധപ്പെട്ട് ഒമാന്‍ പോലീസ് ഇതുവരെ 200 ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സമീപ ഫ്‌ളാറ്റുകളിലെ താമസക്കാരെയും പരിസരത്തെ കച്ചവടക്കാരെയും എല്ലാം ചോദ്യം ചെയ്‌തെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 20-നാണ് ചിക്കുവിനെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കുവും ഭര്‍ത്താവും സലാലയിലെ ബാദില്‍ അല്‍ സാമ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ജോലി സമയമായിട്ടും ചിക്കുവിനെ കാണാതെ വന്നതോടെ ലിന്‍സണ്‍ മൊബൈലിലേക്ക് വിളിച്ചു. പ്രതികരിക്കാതെ വന്നതോടെ ആശുപത്രിയില്‍ നിന്നും താമസ സ്ഥലത്ത് എത്തിയ ലിന്‍സനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റി സ്വദേശിനിയായ ചിക്കു മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു.

Related posts