ആരാണ് യഥാര്‍ഥ ഹീറോ ! ഈ സംഭവം വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസിലും ആശയക്കുഴപ്പമുണ്ടാവും തീര്‍ച്ച; കഴിഞ്ഞ മൂന്നായിരുന്നു ആ അപകടം…

ആ​രാ​ണ് യ​ഥാ​ർ​ഥ ​ഹീ​റോ‍? ഈ ​സം​ഭ​വം വാ​യി​ച്ചു ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളു​ടെ മ​ന​സി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​വും തീ​ർ​ച്ച. ഇ​നി സം​ഭ​വ​ത്തി​ലേ​ക്ക് വ​രാം. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​യിരുന്നു ആ ​അ​പ​ക​ടം.

മു​ൻ യു​എ​സ് മ​റൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​യ ഫി​ലി​പ്പ് ബ്ലാ​ക്സ് ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കൂ​ട്ടു​കാ​ര​നൊ​പ്പം ഇ​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു നി​ല​വി​ളി ശ​ബ്ദം കേ​ട്ട​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ലോ​ചി​ക്കു​ന്പോ​ൾ വീ​ണ്ടും ആ ​സ്ത്രീ ശ​ബ്ദം അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്നു- “തീ…​തീ.. ര​ക്ഷി​ക്ക​ണെ’.​

ഫി​ലി​പ്പ് പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​ൻ നി​ന്നി​ല്ല. അ​തി​വേ​ഗം ശ​ബ്ദ​ംകേ​ട്ട ഭാ​ഗ​ത്തേ​ക്ക് ഒാ​ടി. അ​വി​ടെ ക​ണ്ട കാ​ഴ്ച ഭീ​ക​ര​മാ​യി​രു​ന്നു. ഫി​ലി​പ്പി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യെ തീ​വി​ഴു​ങ്ങി​യി​രി​ക്കു​ന്നു.

അ​വി​ടെ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് നി​ല​വി​ളി​ക്കു​ന്ന​ത്. സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലും തീ ​പി​ടി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കൈ​യി​ൽ ഒ​രു കു​ഞ്ഞു​മു​ണ്ട്. പ​ക്ഷെ ആ ​കൂ​ഞ്ഞി​ന് പൊ​ള്ള​ലേ​റ്റി​ട്ടി​ല്ല. ആ ​കാ​ഴ്ച ക​ണ്ട് ഫി​ലി​പ്പ് ഒ​രു നി​മി​ഷം സ്തം​ഭി​ച്ചു​പോ​യി. പ​ക്ഷെ അ​തി​ന് നി​മി​ഷ​ങ്ങ​ളു​ടെ ആ‍​യു​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ഫി​ലി​പ്പി​നെ ക​ണ്ട് ആ ​സ്ത്രീ ത​ന്‍റെ സ​ർ​വ ശ​ക്തി​യു​മെ​ടു​ത്ത് കൂ​ഞ്ഞി​നെ ഫി​ലി​പ്പി​ന്‍റെ നേ​ർ​ക്ക് എ​റി​ഞ്ഞു. ഞെ​ടി​യി​ട​യി​ൽ ഫി​ലി​പ്പ് സു​ര​ക്ഷി​ത​മാ​യി കു​ഞ്ഞി​നെ കൈ​ലൊ​തു​ക്കി.

എ​ല്ലാം നി​മി​ഷ നേ​രം​കൊ​ണ്ട് ക​ഴി​ഞ്ഞു. പ​ക്ഷെ ആ ​അ​മ്മ​യെ അ​പ്പോ​ഴേ​യ്ക്കും തീ​ജ്വാ​ല​ക​ൾ പൊ​തി​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​വ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. റേ​ച്ച​ൽ ലോ​ങ്, അ​താ​ണ് ആ ​അ​മ്മ​യു​ടെ പേ​ര്. മൂ​ന്നു വ​യ​സു​കാ​ര​നാ​യ ജാ​മി​സ​ണെ​യാ​ണ് റേ​ച്ച​ൽ ര​ക്ഷി​ച്ച​ത്.

തീ​പി​ടി​ച്ച സ​മ​യം വേ​റെ ആ​രും ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​ന്തം ജീ​വ​ൻ​വെ​ടി​ഞ്ഞും കു​ഞ്ഞി​നെ സു​ര​ക്ഷി​ത​യാ​ക്കി​യ റേ​ച്ച​ലി​നെ​ക്കു​റി​ച്ച് നൂ​റു നാ​വാ​ണ് അ​യ​ൽ​ക്കാ​ർ​ക്ക്. കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​ക്കി​യ ഫി​ലി​പ്പി​നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

ത​ന്‍റെ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​ച​യ​മാ​ണ് വേ​ഗ​ത്തി​ൽ ഒാ​ടി​യെ​ത്തി കു​ട്ടി​യെ പി​ടി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഫി​ലി​പ്പ് പ​റ​യു​ന്ന​ത്. ഇ​നി പ​റ​യൂ, ആ​രാ​ണ് യ​ഥാ​ർ​ഥ ഹീ​റോ‍?

Related posts

Leave a Comment