ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​ന്‍ ഫോ​ളോ​വ​ര്‍ മാ​ത്രം; സ്വർണക്കടത്ത് കേസിൽ ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് ഹ​രി​രാ​ജ് ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി പറഞ്ഞകാര്യങ്ങളിങ്ങനെ…

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് ഹ​രി​രാ​ജ് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ ഇ​യാ​ളെ അ​റി​യി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ​ത്. ക​ള്ള​ക്ക​ട​ത്തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് ഹ​രി​രാ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ക​സ്റ്റം​സി​നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​രി​രാ​ജ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്‍​ഗോ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​വാ​ണ് ഹ​രി​രാ​ജ്. സ്വ​ര്‍​ണ​മ​ട​ങ്ങി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ഇ​യാ​ള്‍ ക​സ്റ്റം​സി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഇ​യാ​ള്‍​ക്ക് ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും ഹ​രി​രാ​ജ് നി​ഷേ​ധി​ച്ചു. ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​ന്‍ ഫോ​ളോ​വ​ര്‍ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. ഇ​വ​രെ പി​ടി​കൂ​ടി​യാ​ല്‍ മാ​ത്ര​മേ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കൂ​വെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment