ചി​ങ്ങ​വ​നം-​ഞാ​ലി​യാ​കു​ഴി റോ​ഡി​ൽ  സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ല; നാട്ടുകാർ ബസ് തടഞ്ഞു;  സ​ർ​വീ​സ് മുടക്കി ബസുകാർ; പോലീസ് സാന്നിധ്യത്തിൽ  ഞായറാഴ്ച ചർച്ച

ചി​ങ്ങ​വ​നം: നാ​ട്ടു​കാ​രു​ടെ​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്നും ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി മുടങ്ങും. സ്റ്റോ​പ്പി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചു നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം. തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​തോ​ടെ യാ​ത്രാ​ക്ലേ​ശ​വും തു​ട​ങ്ങി. ഇ​ന്ന​ലെ ചി​ങ്ങ​വ​നം-​ഞാ​ലി​യാ​കു​ഴി റോ​ഡി​ലാ​ണു സം​ഭ​വം.

ബ​സ് ത​ട​ഞ്ഞ​തോ​ടെ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട് ഓ​ട്ടം നി​ർ​ത്തി​യി​രു​ന്നു. ചി​ങ്ങ​വ​നം ഞാ​ലി​യാ​കു​ഴി റോ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ചി​ങ്ങ​വ​നം ഞാ​ലി​യാ​കു​ഴി റോ​ഡി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​നു​സ​മീ​പ​മു​ള്ള സ്റ്റോ​പ്പി​ലാ​ണ് ഇ​ന്ന​ലെ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞാ​ലി​യാ​കു​ഴി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന സ്റ്റോ​പ്പി​ലാ​ണ് ഇ​ന്ന​ലെ മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​ല്ലെ​ന്ന് പി​ടി​വാ​ശി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ബ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​സു​ക​ൾ സ്റ്റോ​പ്പി​ൽ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ബ​സു​ക​ൾ നി​ർ​ത്താ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞി​ട്ടു.

തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ട്ട് ബ​സു​ക​ൾ വ​ഴി​യി​ൽ ത​ന്നെ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ഞാ​ലി​യാ​കു​ഴി റോ​ഡി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി ബ​സു​ക​ൾ മാ​റ്റി പാ​ർ​ക്ക് ചെ​യ​ത​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തി​നു​ശേ​ഷ​വും പ​ല സ്വ​കാ​ര്യ ബ​സു​ക​ളും തു​ട​ർ​ന്ന് ഓ​ടാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബ​സ് ത​ട​ഞ്ഞ പ​ത്തു പേ​ർ​ക്കെ​തി​രെ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.

ഞായറാഴ്ച ചർച്ച നടക്കും
ചി​ങ്ങ​വ​നം: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് ബ​ഹി​ഷ്ക​ര​ണം തു​ട​ര​വേ ഞാ​യ​റാ​ഴ്ച ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ചി​ങ്ങ​വ​നം മാ​ർ​ക്ക​റ്റി​ലെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ പോ​ലും എം​സി റോ​ഡി​ൽ ഗോ​മ​തി​ക്ക​വ​ല​യ്ക്കു​സ​മീ​പ​മു​ള്ള സ്റ്റോ​പ്പി​ലി​റ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​യി.

Related posts