ചി​റ്റൂ​ർ കോ​ളജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ഒ​ഴി​വു​കാ​ലം മാറ്റിവച്ചത് സമൂഹനന്മയ്ക്ക്

ചി​റ്റൂ​ർ: ഒ​ഴി​വു​കാ​ല​വും നോ​ന്പു​കാ​ല​വും നന്മ ​പ്ര​വ​ർ​ത്തി​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ചി​റ്റൂ​ർ കോ​ളേ​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ. വ​ര​ൾ​ച്ച​യ​നു​ഭ​വി​ക്കു​ന്ന പാ​ല​ക്കാ​ടി​ന്‍റെ ത​ന​ത് ജ​ലാ​ശ​യ​ങ്ങ​ളാ​യ മൂ​ന്നു കു​ള​ങ്ങ​ൾ ന​വീ​ക​രി​ച്ച​തി​നു പു​റ​മേ ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ സ്നേ​ഹ​ഭ​വ​ന നി​ർ​മാ​ണ​ത്തി​ലും സ​ജീ​വ​മാ​ണ് ഈ ​വോ​ള​ണ്ടി​യ​ർ​മാ​ർ.

പ​ട്ട​ഞ്ചേ​രി പ​ള്ള​ത്താ​ന്പു​ള്ളി സു​കു​മാ​ര​ന്‍റെ ഭ​വ​ന​നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​കൂ​ട്ടാ​യ്മ ഇ​പ്പോ​ൾ പാ​ല​ക്കാ​ട് കൊ​ടു​ന്പ് ചേ​പ്പി​ലം​ത്തി​ട്ട ക​ണ്ട​ന്‍റെ കു​ടും​ബ​ത്തി​നാ​യു​ള്ള സ്നേ​ഹ​ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. കൊ​ടു​ന്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​വും ഇ​വ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്.

സ​ണ്‍ ഷെ​യ്ഡ് വാ​ർ​പ്പു​വ​രെ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. അ​ടു​ത്ത​മാ​സം പ്ര​ധാ​ന വാ​ർ​പ്പി​നാ​യു​ള്ള തി​ര​ക്കി​ലാ​ണ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പ്ര​ദീ​ഷ്, സി.​ജ​യ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സം​ഘം. വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള അ​സ്ഥി​വാ​രം കു​ഴി​ക്ക​ൽ, ക​രി​ങ്ക​ല്ലു​കെ​ട്ട​ൽ തു​ട​ങ്ങി പ്ര​ധാ​ന ജോ​ലി​ക​ളെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക് മു​ഴു​വ​നും ഉ​ണ്ടാ​യി​രു​ന്നു.

വ​രു​ന്ന ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടു​കൂ​ടി പൂ​ർ​ത്തി​യാ​കു​മെ​ന്ന് എ​ൻ എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രെ കൂ​ടാ​തെ വി​ദ്യാ​ർ​ത്ഥി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ബി.​ഷാ​ബി​ർ, സാ​യ് പ്ര​ശാ​ന്ത്, കെ. ​വൈ​ഷ്ണ, എ​സ്.​പ്ര​മോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts