ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ പ​ത്തു ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത് ; സർവീസ് നടത്തുന്ന ബസുകളെല്ലാം ലാഭകരം

ചി​റ്റൂ​ർ: ചി​റ്റൂ​ർ കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ​ത്തു ബ​സു​ക​ൾ യ​ന്ത്ര​ത​ക​രാ​റും ട​യ​ർ, ബാ​റ്റ​റി എ​ന്നി​വ​യു​മി​ല്ലാ​തെ ക​ട്ട​പ്പു​റ​ത്താ​യി. ഇ​തി​ൽ പൊ​ള്ളാ​ച്ചി​യി​ലേ​ക്കു​ള്ള ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളും ഉ​ൾ​പ്പെ​ടും. നി​ല​വി​ൽ ഡി​പ്പോ​യി​ൽ 68 സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്.സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ക്ക ബ​സു​ക​ളും ആ​വ​ശ്യ​ത്തി​നു വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​യാ​ണ്. താ​ലൂ​ക്കി​ലെ യാ​ത്ര​യ്ക്കും ദീ​ർ​ഘ​ദൂ​ര-​ഹ്ര​സ്വ​ദൂ​ര യാ​ത്ര​യ്ക്കും കെഎ​സ്ആ​ർ​ടി​സി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ സൗ​ഹൃ​ദ പെ​രു​മാ​റ്റ​വും വ​രു​മാ​ന വ​ർ​ധ​ന​യു​ണ്ടാ​ക്കു​ന്നു.

താ​ലൂ​ക്കി​ലെ യാ​ത്ര​യ്ക്ക് ദീ​ർ​ഘ​ദൂ​ര-​ഹ്ര​സ്വ​ദൂ​ര യാ​ത്ര​യ്ക്കും ക​ഐ​സ്ആ​ർ​ടി​സി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ചെ​മ്മ​ണാം​പ​തി, പാ​ല​ക്കാ​ട്, മീ​നാ​ക്ഷി​പു​രം, ഗു​രു​വാ​യൂ​ർ ലോ​ഫ്ളോ​ർ ബ​സു​ക​ളും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts