അത് കേവലം ഒരു ബസ് ടിക്കറ്റല്ല ! ഒരുപാട് രഹസ്യങ്ങളുടെ സങ്കേതം; ബസ് ടിക്കറ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുത്തി പത്തനംതിട്ട കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസില്‍ കയറിയ ശേഷം പണം നല്‍കി ടിക്കറ്റെടുക്കുന്നവര്‍ ആരും അതില്‍ എഴുതിയത് വായിച്ചു നോക്കാന്‍ മിനക്കെടാറില്ല. പതിവു പോലെ ഒരു പേപ്പര്‍ കഷണം എന്നു വിചാരിച്ച് പോക്കറ്റിലിടും. എന്നാല്‍ ഇത്തരക്കാര്‍ പുത്തന്‍ അറിവാകുകയാണ് പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.യാത്രയെ പറ്റി ഇത്രയും വിവരങ്ങള്‍ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യില്‍ കിട്ടാന്‍ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചില്‍ മാറ്റാനും ഉപയോഗിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

::: ടിക്കറ്റ് :::

മുകളില്‍ കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാന്‍…
തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്ബറാണ്. 336273… അതിനു ശേഷം തിയ്യതിയും സമയവും…
തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്ബര്‍… JN412…. ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം… ലോ ഫ്ലോര്‍ AC… താഴെ വളാഞ്ചേരി…. തൃശ്ശൂര്‍ എന്നത് യാത്രയുടെ തുടക്കവും അവസാനവുമാണ്…തുടര്‍ന്ന് താഴെ ഫുള്‍… എന്നത് ഫുള്‍ ടിക്കറ്റിനെയും… 1 എന്നത് യാത്രക്കാരുടെ എണ്ണത്തെയും സൂചിപ്പിക്കുന്നു….

തുടര്‍ന്ന് താഴെ ടാക്സ്.. സര്‍വ്വീസ് ടാക്സ്… ഫെയര്‍…. എന്നിവ കാണാം. അതിനു താഴെ 188 ല്‍ അവസാനിക്കുന്ന നമ്ബര്‍ നോക്കു…. അത് കണ്ടക്ടറുടെ കൈയ്യിലുള്ള ഈ സര്‍വ്വീസ് ഓപ്പറേഷന്റെ ആധികാരിക രേഖയായ വേ ബില്ലിന്റെ നമ്ബറാണ്…തുടര്‍ന്ന് നല്‍കിയ 672139 കണ്ടക്ടറുടെ ഐഡി നമ്ബറും… 55226 ഡ്രൈവറുടെ ഐഡി നമ്ബറും ആണ്… തുടര്‍ന്ന് വരുന്ന 072090 എന്ന നമ്ബര്‍ നിങ്ങള്‍ക്ക് ഈ ടിക്കറ്റ് പ്രിന്റ് ചെയ്തു തന്ന ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനിന്റെ നമ്ബറാണ്….

ചുരുക്കത്തില്‍ യാത്രക്കാര്‍ക്ക് ഉപകരിക്കാവുന്ന പല വിവരങ്ങള്‍ ഈ ചെറിയ ടിക്കറ്റില്‍ ഉണ്ടെന്ന് അര്‍ത്ഥം…. ഏതെങ്കിലും വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഉപകരിക്കാവുന്ന വിവരങ്ങളാണ് ഈ ടിക്കറ്റ് കൈയ്യില്‍ ഉണ്ടെങ്കില്‍ ലഭിക്കുന്നത്… യാത്രയെ പറ്റി ഇത്രയും വിവരങ്ങള്‍ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യില്‍ കിട്ടാന്‍ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചില്‍ മാറ്റാനും ഉപയോഗിക്കുന്നത്. എന്നിട്ട് യാത്ര കഴിഞ്ഞ് വിലപ്പെട്ട രേഖകള്‍ ബസ്സില്‍ മറന്നു വെച്ച് ഇവര്‍ ടിക്കറ്റ് ഇല്ലാതെ ഗടഞഠഇ യെയും കണ്ടക്ടറെയും തെറി വിളിക്കും… ടിക്കറ്റ് സൂക്ഷിക്കുക.. ആവശ്യപ്പെടുമ്‌ബോള്‍ കാണിക്കുക… ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക…. ഓര്‍ക്കുക…

Related posts