ചിറ്റൂർ: താലൂക്കിൽ വിജയ് ഫാൻസ് ക്ലബ് അംഗങ്ങൾ ടിവികെ പാർട്ടിയുണ്ടാക്കി പ്രവർത്തിക്കാൻ നടപടി തുടങ്ങി. വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് ഫാൻസ് ക്ലബ് അംഗങ്ങൾ.
താലുക്കിലുള്ള മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ് ക്ലബ് അംഗങ്ങളിൽ വലിയൊരുവിഭാഗം ടിവികെയിൽ ചേരാൻ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്.
പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുടെ ചെന്നൈയിലുള്ള ഹെഡ്ക്വാർട്ടേഴ്സുമായി പാലക്കാട്ടെ ഫാൻസ് സംഘടന ആശയ വിനിമയം നടത്തിയതായും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
വിജയ് കേരളത്തിൽ പാർട്ടി രൂപികരിക്കുകയാണെങ്കിൽ പാർട്ടിയുടെ പേര് കേരളത്തിൽ മാറ്റേണ്ടിവരും. സംസ്ഥാനത്ത് മിക്ക ജില്ലകളിൽ വിജയ് ഫാൻസ് നിലവിലുണ്ട്. എങ്കിലും കേരളത്തിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അത് ഫാൻസ് ക്ലബ്ബുകൾ പൂർണതോതിൽ ഏറ്റെടുക്കുമോ എന്നതു കണ്ടറിയണ്ടതായിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ് നടപ്പിലാക്കിയ കൈക്കൂലി വാങ്ങുന്നരെ തെളിവുസഹിതം ചുണ്ടിക്കാട്ടിയാൽ വൻ തുക പാരിതോഷികം എന്നതുൾപ്പെടെ പുതിയ ഭരണ പരിഷ്കാരങ്ങൾ യുവാക്കളെ കൂടുതൽ ആകർഷിക്കുന്നുണ്ട്.
