നടി ലിയോണ ലിഷോയ്യുടെ സിനിമയെ്കകുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം എന്നാണ് ലിയോണ പറഞ്ഞത്. സിനിമ ഇന്നു വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നതു വരെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമാണ്. പക്ഷേ, വയസാകുമ്പോൾ പൈസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്കു ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏണിംഗ് മാത്രമേ നിലനിൽക്കൂ. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു.
ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നു തോന്നും. പക്ഷേ, എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാഹം ചെയ്യരുതായിരു ന്നുവെന്നു തോന്നും. ചിലരുടെ വിവാഹജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ, വളരെ ക്ലോസ് ആയ ആളുകൾ വിവാഹം ചെയ്തതു കൊണ്ടുമാത്രം നേരിടുന്ന കാര്യങ്ങൾ അടുത്തുനിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ല’ എന്ന് ലിയോണ പറഞ്ഞു.
