കോമ്പി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മ​റ്റൊ​ന്നി​ല്ല! അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ചിമ്പാ​ൻ​സി ഓ​ർ​മ​യാ​യി

സാ​ൻ​ഫ്രാ​ൻ​സി​ക്കോ: അ​മേ​രി​ക്ക​യി​ൽ ജീ​വി​ച്ചി​രു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ചി​ന്പാ​ൻ​സി സാ​ൻ​ഫ്രാ​ൻ​സി​ക്കോ സു ​ആ​ൻ​ഡ് ഗാ​ർ​ഡ​ൻ​സി​ൽ ഓ​ർ​മ്മ​യാ​യി.

കോ​ന്പി എ​ന്ന ചി​ന്പാ​ൻ​സി 63 വ​യ​സു​വ​രെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തു​ന്ന​വ​രെ ചി​രി​പ്പി​ച്ചും, പ്ര​കോ​പി​പ്പി​ച്ചും ക​ഴി​ഞ്ഞ​താ​യി മൃ​ഗ​ശാ​ലാ​ധി​കൃ​ത​ർ പ​റ​യു​ന്നു. 1960 ലാ​ണ് കോ​ന്പി സാ​ൻ​ഫ്രാ​ൻ​സ്ക്കോ മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന​ത്.

വ​ന​പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന ചി​ന്പാ​ൻ​സി​യു​ടെ ശ​രാ​ശ​രി ആ​യു​സ് 33 വ​യ​സാ​ണ്. മ​നു​ഷ്യ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന ചി​ന്പാ​ൻ​സി​ക​ൾ 50-60 വ​ർ​ഷം വ​രെ ജീ​വി​ച്ചി​രി​ക്കും.

കോ​ന്പി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മ​റ്റൊ​ന്നി​ല്ലാ എ​ന്നാ​ണ് മൃ​ഗ​ശാ​ല എ​ക്സി​കൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ടാ​നി​യ പീ​റ്റേ​ഴ്സ​ണ്‍ പ​റ​യു​ന്ന​ത്.

1960ൽ ​കോ​ന്പി​യോ​ടൊ​പ്പം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ചേ​ർ​ന്ന മി​നി, മാ​ഗി എ​ന്ന ചി​ന്പാ​ൻ​സി​ക​ൾ​ക്ക് കോ​ന്പി​യു​ടെ വേ​ർ​പാ​ട് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ 53 വ​യ​സാ​യി. മ​റ്റൊ​രു ചി​ന്പാ​ൻ​സി 2013ൽ ​ഇ​വ​രെ വി​ട്ടു​പി​രി​ഞ്ഞി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment