ആലപ്പുഴ ജി​ല്ല​യി​ൽ ഡി​ജി​റ്റ​ൽ അ​ധ്യ​യ​ന​ത്തി​ലൂ​ടെഅ​റി​വ് നേ​ടു​ന്ന​ത് 1,68,267 കു​ട്ടി​ക​ൾ


ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഡി​ജി​റ്റ​ൽ പ​ഠ​ന രീ​തി​യി​ലൂ​ടെ അ​ധ്യ​യ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 1,68,267 വി​ദ്യാ​ർ​ഥിക​ൾ.

വി​ക്റ്റേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കാ​യി കി​ളി​ക്കൊ​ഞ്ച​ൽ പോ​ലെ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്‌. രാ​വി​ലെ എ​ട്ടു മു​ത​ൽ ഓ​രോ വി​ഷ​യ​ത്തി​നും അ​ര​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്സി​ലേ​ക്ക് പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ 12,241 കു​ട്ടി​ക​ളും ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ച്ചു ക​ഴി​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി അ​ത​ത് സ്കൂളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

സാ​ങ്കേ​തി​ക ത​ട​സ്ങ്ങ​ൾ നീ​ക്കി​ക്കൊ​ണ്ട് ഈ ​സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് അ​ധ്യ​യ​നം സ്കൂ​ളു​ക​ളി​ലേ​ത് എ​ന്ന​തു പോ​ലെ ത​ന്നെ സാ​ധ്യ​മാ​കും.

Related posts

Leave a Comment