ചുവർ ചിത്ര അക്ഷര നഗരിയിലെ ചിത്രങ്ങൾ മാഞ്ഞു തുടങ്ങി;  ഏതാനും വർഷങ്ങൾ കൊണ്ട്  മാഞ്ഞുപോയത് ലക്ഷങ്ങൾ

കോ​ട്ട​യം: തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ ചു​വ​ർ ചി​ത്ര​ക​ല​ക​ൾ മാ​ഞ്ഞു. മൈ​താ​ന​ത്തി​ന്‍റെ ര​ണ്ടു പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചു​വ​ർ​ചി​ത്ര ര​ച​ന ന​ട​ത്തി​യ​ത്. ഏ​താ​നും വ​ർ​ഷം മു​ൻ​പ് ന​ട​ത്തി​യ ചു​വ​ർചി​ത്ര​ങ്ങ​ൾ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നോ ചെ​ളി​യും ക​രി​യും പി​ടി​ച്ച് മാ​ഞ്ഞ ചി​ത്ര​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ക്കാ​നോ ഒ​രു ന​ട​പ​ടി​യും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ത്ര​ങ്ങ​ൾ​ക്കു മു​ക​ളി​ൽ പെ​യി​ന്‍റ് പൂ​ശി മാ​യി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട്ട​യ​ത്തെ ചു​വ​ർ​ചി​ത്ര ന​ഗ​ര​മാ​ക്കി​യ​ത്.

ചു​വ​ർചി​ത്ര​ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ൽ ഇ​വ സം​ര​ക്ഷി​ക്കു​ന്നി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. സം​ര​ക്ഷി​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ് അ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ല്കി​യ​ത്. പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു നോ​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ല​ക്ഷ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് ചി​ത്രര​ച​ന​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച​താ​ണ്. ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തുടങ്ങിയ​ സ്ഥല​ങ്ങ​ളി​ലും ചു​വ​ർചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു.

Related posts