മുത്തൂറ്റ് സമരം സംഘർഷത്തിലേക്ക് നീങ്ങുന്നു! മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം, കാമറ തല്ലിത്തകർത്തു

കോ​ട്ട​യം: മു​ത്തൂ​റ്റ് ബ്രാ​ഞ്ചി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്നും ഇ​ന്ന​ലെ​യും പ​ല ബ്രാ​ഞ്ചു​ക​ൾ​ക്കു മു​ന്നി​ലും സം​ഘ​ർ​ഷ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നു മു​ന്നി​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രത്തിന്‍റെ ഭാഗമായി ജീ​വ​ന​ക്കാ​രെ തടഞ്ഞിരുന്നു. ഇത് കാമറയിൽ പകർത്താനെത്തിയ ചാനൽ പ്രവർത്തകരെ ഒരു വിഭാഗം സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു.

കയ്യേറ്റത്തിൽ മനോരമ ന്യൂസ് കാമറമാൻ സി. അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കു കേടുപാടു സംഭവിച്ചു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രെ ഇ​ന്നു രാ​വി​ലെ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് ത​ട​ഞ്ഞ​തോ​ടെ​യാ​ണു സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നുണ്ട്.

മു​ത്തൂ​റ്റ് ബാ​ങ്കി​ൽ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​വി​ട്ട​തി​ലും ശ​ന്പ​ളം വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട്ട​യ​ത്തെ സ​മ​ര​വും. ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ ജീ​വ​ന​ക്കാ​രെ ഇ​ന്ന​ലെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു.

ടി​ബി റോ​ഡി​ലു​ള്ള മു​ത്തൂ​റ്റ് പ്ലാ​സ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​മാ​യി വ​ഴി​യി​ലേ​ക്കി​റ​ങ്ങി​യ വാ​ഹ​നം സി​ഐ​ടി​യു പ്ര​വ​ർത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു ഡ്രൈ​വ​റെ വ​ലി​ച്ചി​റ​ക്കി.

വ​നി​താ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി​യാ​ണ് ആ​ക്ര​മ​ണം. സ​മ​ര​ക്കാ​ർ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​നം ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ർ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Related posts

Leave a Comment