ഇങ്ങനെയൊക്കെ ചെയ്യാമോ? തു​ണി​ക്ക​ട​യ്ക്ക് തീ​പി​ടി​ച്ചെ​ന്ന് വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശം! ഫ​യ​ർ ഫോ​ഴ്സ് വ​ല​ഞ്ഞ​ത് ര​ണ്ട് മ​ണി​ക്കൂ​ർ

മാ​വേ​ലി​ക്ക​ര: ന​ഗ​ര​ത്തി​ലെ തു​ണി​ക്ക​ട​യ്ക്ക് തീ​പി​ടി​ച്ചെ​ന്ന് വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ ഫ​യ​ർ ഫോ​ഴ്സ് വ​ല​ഞ്ഞ​ത് ര​ണ്ട് മ​ണി​ക്കൂ​ർ.

ന​ഗ​രം മു​ഴു​വ​ൻ ര​ണ്ട് ഫ​യ​ർ എ​ൻ​ജി​ൻ ചീ​റി​പ്പാ​ഞ്ഞെ​ങ്കി​ലും സം​ഭ​വ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സ​ന്ദേ​ശം ല​ഭി​ച്ച ന​ന്പ​റി​ൽ പി​ന്നീ​ട് പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ല്ല.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് മാ​വേ​ലി​ക്ക​ര പോ​ലീ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ സ​മ​യം മാ​വേ​ലി​ക്ക​ര ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് സ​മീ​പ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment