സി.​കെ. ജാ​നു പ​ണം ചോ​ദി​ച്ചി​ട്ടി​ല്ല, കൊ​ടു​ത്തി​ട്ടു​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ന് പ​ണം ന​ല്‍​കി​യ​തി​ന് രേ​ഖ​ക​ളു​ണ്ടെന്ന് കെ. ​സു​രേ​ന്ദ​ൻ


കോ​ഴി​ക്കോ​ട്: ബി​ജെ​പി​യെ ആ​ക്ര​മി​ക്കാ​മെ​ന്നും എ​ന്നാ​ല്‍ സി.​കെ. ജാ​നു​വി​നെ ആ​ക്ഷേ​പി​ക്ക​രു​തെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ടേ​പ്പി​ലാ​ണ് പ്ര​തി​ക​ര​ണം. സി.​കെ. ജാ​നു​വി​നെ വെ​റു​തെ വി​ട​ണം. സി.​കെ.​ജാ​നു ത​ന്നോ​ട് പ​ണം ചോ​ദി​ച്ചി​ട്ടി​ല്ല. കൊ​ടു​ത്തി​ട്ടി​ല്ല. സം​സാ​രി​ച്ചി​ട്ടു​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ന് പ​ണം ന​ല്‍​കി​യ​തി​ന് രേ​ഖ​ക​ളു​ണ്ട്. പ്ര​സീ​ത വി​ളി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല, ശ​ബ്ദ​രേ​ഖ മു​ഴു​വ​നാ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment