മ​ര​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​രി​ല്ലെ​ന്ന തി​രി​ച്ച​വ്…! നൂ​റു​ തേ​ക്കി​ൻ​തൈ​ക​ൾ നട്ട് പു​ന്ന മൊ​ഹിയുദീ​ൻ ജ​മാ​അ​ത്ത് പ​ള്ളി​യുടെ നൂറാം വാർഷികാഘോഷം തുടങ്ങി

ചാ​വ​ക്കാ​ട്: മ​ര​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​രി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ പു​ന്ന മൊ​ഹിയുദീ​ൻ ജ​മാ​അ​ത്ത് പ​ള്ളി​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന് തു​ട​ക്കം. പ​ള്ളി പ​രി​സ​ര​ത്തും ഖ​ബ​റ​സ്ഥാ​നി​ലും നൂ​റു തേ​ക്കി​ൻ​തൈ​ക​ൾ ന​ട്ടാ​യി​രു​ന്നു നൂ​റാം​വാ​ർ​ഷി​ക​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.​

ജു​മാ​ന​മ​സ്ക്കാ​ര​ത്തി​ന് ശേ​ഷം പ​ള്ളി​ക്ക് പു​റ​ത്തേ​ക്ക് വ​ന്ന വി​ശ്വാ​സി​ക​ൾ മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ബ്ദു​സ്സ​ലാം സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക്ക് ശേ​ഷ​മാ​ണ് തേ​ക്കി​ൻ​തൈ​ക​ൾ ന​ട്ട​ത്.​പ്രാ​ർ​ഥ​ന​നി​ര​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​നൊ​ടു​വി​ൽ 100 വൃ​ക്ഷ​തൈ​ക​ൾ പ​ള്ളി​പ​രി​സ​ര​ത്ത് ന​ട്ടു.​

അ​ടു​ത്തി​ടെ പ​ള്ളി​പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ലി​യ തേ​ക്കു​മ​രം മു​റി​ച്ചാ​ണ് പ​ള്ളി​യു​ടെ മ​ര​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്.​ഇ​താ​ണ് തേ​ക്കി​ൻ​തൈ​ക​ൾ ത​ന്നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി.​അ​ബ്ദു​ൾ​സ​ലീം,വി.​കെ.​ബി.​അ​ഷ്റ​ഫ്, എ​ന്നി​വ​ർ പ​റ​ഞ്ഞു.​

സി.​സ​ലീം, കെ.​അ​ബു, പ​ള്ളി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി,ആ​ർ.​എം.​കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ വൃ​ക്ഷ​തൈ​ക​ൾ ന​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി.​പ​ള്ളി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ,ചു​റ്റു​മ​തി​ൽ കെ​ട്ട​ൽ തു​ട​ങ്ങീ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് നൂ​റാം​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തതെന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts