കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്‍ ആവശ്യത്തിന് തിരിച്ചടി. ഇഡി അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ജസ്റ്റീസ് രാജാ വിജയരാഘവന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. സ്റ്റേ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇഡി അന്വേഷണം തുടരാമെന്നും വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചു.
ഇഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഷെഡ്യൂള്‍ഡ് കുറ്റകൃത്യമല്ലാത്തതിനാല്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു സിഎംആര്‍എലിന്റെ പ്രധാന വാദം.
അന്വേഷണ സ്വഭാവത്തിലുള്ള സമന്‍സ് ഇഡി അയച്ചത് നിയമവിരുദ്ധമായാണ്. അധികാരമില്ലാത്ത അന്വേഷണമാണ് ഇഡി നടത്തുന്നതെന്നും സിഎംആര്‍എല്‍ വാദിച്ചു.
