തൃശൂർ, പാലക്കാട് ജില്ലകളിൽ വീ​ടു​ക​ളി​ലേ​ക്ക് ഗ്യാസ് പൈ​പ്പി​ലൂ​ടെ; പദ്ധതി യാഥാർഥ്യമാകാൻ എട്ടുവർഷം;  സി​എ​ൻ​ജി പ​ന്പു​ക​ളും ജില്ലകളിൽ സജീവമാകും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: വീ​ടു​ക​ളി​ലേ​ക്കു പൈ​പ്പു​ലൈ​ൻ മു​ഖേ​ന പാ​ച​ക​വാ​ത​ക​വും, വാ​ഹ​ന​ങ്ങ​ൾ​ക്കു പെ​ട്രോ​ളി​നും ഡീ​സ​ലി​നും പ​ക​ര​മു​ള്ള പ്ര​കൃ​തി​വാ​ത​ക (സി​എ​ൻ​ജി) പ​ന്പു​ക​ളും തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ എ​ട്ടു​വ​ർ​ഷം കാ​ത്തി​രി​ക്ക​ണം. സി​റ്റി ഗ്യാ​സി​ന്‍റെ മ​ല​ബാ​ർ മേ​ഖ​ലാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്നു 2.30 നു ​ന​ട​ക്കും.

തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി, കെ. ​രാ​ജ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഉ​ദ്ഘാ​ട​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ൻ, പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ക്കും.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, പോ​ണ്ടി​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​റ്റി ഗ്യാ​സ് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്. 17.26 ല​ക്ഷം ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​നു​ക​ൾ ന​ല്കാ​നാ​ണു പ​ദ്ധ​തി. ഇ​തി​നു പു​റ​മേ, അ​റു​നൂ​റു പ​ന്പു​ക​ളും ആ​രം​ഭി​ക്കും.

സാ​ന്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ ആ​ദാ​യ​ക​രം, കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത, ത​ട​സ​മി​ല്ലാ​ത്ത ല​ഭ്യ​ത, അ​പ​ക​ട​സാ​ധ്യ​ത കു​റ​വ് എ​ന്നി​വ​യാ​ണ് പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത. പ്ര​ധാ​ന വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പാ​ച​കാ​വ​ശ്യ​ത്തി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി​വാ​ത​ക​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​ന്പ​താം റൗ​ണ്ട് ക​രാ​റി​ൽ 129 ജി​ല്ല​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൈ​പ്പി​ട​ൽ പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പ​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന ഇ​ന്നു പ​ത്താം​റൗ​ണ്ട് ക​രാ​ർ ക്ഷ​ണി​ക്ക​ലും ന​ട​ക്കും. 123 ജി​ല്ല​ക​ളി​ലേ​ക്കാ​ണു പു​തു​താ​യി ക​രാ​ർ ന​ല്കു​ക.

പൈ​പ്പി​ട​ൽ അ​ട​ക്ക​മു​ള്ള പ​ണി​ക​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക അ​നു​മ​തി​കൂ​ടി വേ​ണം. അ​നു​മ​തി ന​ല്കി പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​മു​ട​മ​ക​ൾ​ക്കും ആ​നു​കൂ​ല്യം നേ​ര​ത്തെ ല​ഭ്യ​മാ​കും.

Related posts