ഇ​ത​ര​ദേ​ശ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​ലോ​റി​ക​ളും മ​റ്റും കൂ​ടു​ത​ലാ​യി എത്തുന്നു! ത​ട്ടു​ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം. ഇ​ത​ര​ദേ​ശ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​ലോ​റി​ക​ളും മ​റ്റും കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടു​ക​ട​ക​ളി​ല്‍ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഡി​സി​പി സു​ജി​ത്ത്ദാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​ട​രു​ക​യാ​ണ്. ഇ​വി​ടെ നി​ന്നും ച​ര​ക്കു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഇ​പ്ര​കാ​രം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ ത​ട്ടു​ക​ട​ക​ളെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.

ത​ട്ടു​ക​ട​ക​ളി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും എ​ത്തു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​ സം​ഭ​വി​ച്ചാ​ല്‍ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഓ​രോ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​മു​ള്ള ത​ട്ടു​ക​ട​ക​ളി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​സ്എ​ച്ച്ഒ​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഡി​സി​പി നി​ര്‍​ദേ​ശം ന​ല്‍​കി. വീ​ഴ്ച ക​ണ്ടാ​ല്‍ നി​യ​മ​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment