തേ​ങ്ങ​യ്ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കും വി​ല കു​റ​ഞ്ഞു ; നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ ദു​രിതത്തി​ല്‍

കോ​​ട്ട​​യം: പ​​ച്ച​​തേ​​ങ്ങ​​യ്ക്കും നാ​​ളി​​കേ​​ര ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കും വി​​ല​​കു​​റ​​ഞ്ഞ​​ത് നാ​​ളി​​കേ​​ര ക​​ര്‍​ഷ​​ക​​രു​​ടെ ന​​ടു​​വൊ​​ടി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കി​​ലോ​​ഗ്രാ​​മി​​ന് 85 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന പ​​ച്ച​​ത്തേ​​ങ്ങ വി​​ല എ​​ട്ടു മാ​​സ​​ത്തി​​നി​​ടെ 40-45 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്നു. പ​​ച്ച തേ​​ങ്ങ​​യ്ക്കു​​ണ്ടാ​​യ വി​​ല​​യി​​ടി​​വ് വെ​​ളി​​ച്ചെ​​ണ്ണ, കൊ​​പ്ര എ​​ന്നീ ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ച്ച​​താ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യും ആ​​ശ​​ങ്ക​​യു​​മാ​​കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം പ​​കു​​തി​​യോ​​ടെ റി​​ക്കാ​​ര്‍​ഡ് വി​​ല 85 രൂ​​പ ല​​ഭി​​ച്ച തേ​​ങ്ങ​​യ്ക്കു പി​​ന്നീ​​ട് വി​​ല കു​​റ​​ഞ്ഞെ​​ങ്കി​​ലും 60-65 രൂ​​പ നി​​ര​​ക്കി​​ല്‍ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. ഈ ​​വി​​ല​​യി​​ല്‍നി​​ന്നാ​​ണ് പൊ​​ടു​​ന്ന​​നെ കൂ​​പ്പു​​കു​​ത്തി വി​​ല 40-45 രൂ​​പ​​യി​​ല്‍ എ​​ത്തി​​യ​​ത്. ഉ​​ണ​​ക്ക​​ത്തേ​​ങ്ങ വി​​ല 52 രൂ​​പ​​യും കൊ​​പ്ര​​യ്ക്ക് 150 രൂ​​പ​​യി​​ല്‍ താ​​ഴെ​​യു​​മാ​​യി കു​​റ​​ഞ്ഞു.

ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കി​​ലോ​​ഗ്രാ​​മി​​ന് 500 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന വെ​​ളി​​ച്ചെ​​ണ്ണ വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു പ​​കു​​തി​​യാ​​യി. വി​​വി​​ധ ബ്രാ​​ന്‍​ഡു​​ക​​ളി​​ലെ വെ​​ളി​​ച്ചെ​​ണ്ണ വി​​ല നി​​ല​​വി​​ല്‍ കി​​ലോ​​ഗ്രാ​​മി​​ന് 260 മു​​ത​​ല്‍ 300രൂ​​പ വ​​രെ​​യാ​​ണ്. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല ഇ​​നി​​യും കു​​റ​​ഞ്ഞേ​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

മു​​ന്‍ വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ത്ത​​വ​​ണ തേ​​ങ്ങ​​യു​​ടെ ഉ​​ത്പാ​​ദ​​നം വ​​ര്‍​ധി​​ച്ച​​തും മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഗ​​ള്‍​ഫി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി കു​​റ​​ഞ്ഞ​​തു​​മാ​​ണു സം​​സ്ഥാ​​ന വി​​പ​​ണി​​യി​​ല്‍ തേ​​ങ്ങ​​യു​​ടെ അ​​നു​​ബ​​ന്ധ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും വി​​ല കു​​റ​​യു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. വി​​ദേ​​ശ​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന വെ​​ളി​​ച്ചെ​​ണ്ണ ഉ​​ത്പാ​​ദ​​ന യൂ​​ണി​​റ്റു​​ക​​ള്‍ പ്ര​​വ​​ര്‍​ത്ത​​നം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ര്‍​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​തോ​​ടെ തേ​​ങ്ങ, കൊ​​പ്ര ല​​ഭ്യ​​ത വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചു. വെ​​ളി​​ച്ചെ​​ണ്ണ​​മി​​ല്ലു​​ക​​ള്‍ ഏ​​റെ​​യു​​ള്ള ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ കാ​​ങ്ക​​യ​​ത്ത്, മി​​ല്ലു​​ട​​മ​​ക​​ള്‍ വി​​ല താ​​ഴു​​ന്ന​​തു​​ക​​ണ്ട് കൂ​​ടി​​യ​​തോ​​തി​​ല്‍ സ്റ്റോ​​ക്ക് വി​​റ്റ​​ഴി​​ച്ചി​​രു​​ന്നു. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല ഇ​​നി​​യും താ​​ഴ്ന്നേ​​ക്കു​​മെ​​ന്നാ​​ണ് മി​​ല്ലു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.ഏ​​റെ നാ​​ളു​​ക​​ളാ​​യി കേ​​ര​​ള​​ത്തി​​ല വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള തേ​​ങ്ങ​​ക​​ള്‍ ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്നു​​ള്ള വ്യാ​​പാ​​രി​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു ത​​മി​​ഴ്നാ​​ട്ടി​​ല്‍​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യാ​​ണ്.

ത​​മി​​ഴ്നാ​​ട്ടി​​ല്‍ കൊ​​പ്ര​​യാ​​ക്കു​​ന്ന​​ത് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ള്‍​ക്ക് കൂ​​ലി കു​​റ​​വാ​​ണ്. മാ​​ത്ര​​മ​​ല്ല കൂ​​ടു​​ത​​ല്‍ മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഇ​​വ​​ര്‍ തേ​​ങ്ങ​​യി​​ല്‍നി​​ന്ന് നി​​ര്‍​മി​​ക്കു​​ന്നു​​ണ്ട്.ഇ​​തും കേ​​ര​​ള​ത്തി​ലെ തേ​​ങ്ങ അ​​തി​​ര്‍​ത്തി ക​​ട​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​ണ്.

തേ​​ങ്ങ​​യ്ക്കും അ​​നു​​ബ​​ന്ധ ഉ​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കും വി​​ല കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​ളം, തൊ​​ഴി​​ലാ​​ളി ചെ​​ല​​വ്, ക​​യ​​റ്റി​​റ​​ക്ക് ചെ​​ല​​വ് എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ ചെ​​ല​​വ് വ​​ര്‍​ധി​​ച്ച​​തോ​​ടെ കൃ​​ഷി മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് ദു​​ഷ്‌​​ക​​ര​​മാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട്ട് നാ​​ളി​​കേ​​ര​​ത്തി​​ന് താ​​ങ്ങു​​വി​​ല ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും ക​​യ​​റ്റു​​മ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

  • വി​​ല​​ കു​​റ​​യാ​​നു​​ള്ള പ്രധാന കാ​​ര​​ണ​​ങ്ങ​​ള്‍

ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ കാ​​ര​​ണം ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ തേ​​ങ്ങ ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​താ​​ണു കേ​​ര​​ള​​ത്തി​​ലെ വി​​ല കൂ​​ടാ​​ന്‍ ഇ​ട​യാ​ക്കി​യി​രു​ന്ന​ത്.എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ ഇ​​തി​​വു വി​​പ​​രീ​​ത​​മാ​​യി സം​​ഭ​​വി​​ച്ചു.പ​​ശ്ചി​​മേ​​ഷ്യ​​ന്‍ യു​​ദ്ധ​​വും നാ​​ളി​​കേ​​ര മേ​​ഖ​​ല​​യെ ബാ​​ധി​​ച്ചു. നാ​​ളി​​കേ​​ര മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ​​തോ​​ടെ വി​​ദേ​​ശ വി​​പ​​ണി​​യി​​ലേ​​ക്ക് പോ​​കേ​​ണ്ട ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലേ​​ക്കെ​​ത്തി.

ഇ​​തോ​​ടെ ല​​ഭ്യ​​ത കൂ​​ടു​​ക​​യും വി​​ല താ​​ഴു​​ക​​യും ചെ​​യ്ത​​താ​​യി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. ക​​ടു​​ത്ത വേ​​ന​​ലും അ​​സാ​​ധാ​​ര​​ണ ചൂ​​ടും കാ​​ര​​ണം തേ​​ങ്ങ​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ വി​​ള​​ഞ്ഞ​​തോ​​ടെ പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​യി​​ലും ഉ​​ത്​​പാ​​ദ​​നം വ​​ര്‍​ധി​​ച്ചു.എ​​ന്നാ​​ല്‍ ആ​​വ​​ശ്യ​​ത്തി​​ന് വി​​പ​​ണി ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് നേ​​ട്ട​​മാ​​കേ​​ണ്ട ഉ​ത്​​പാ​​ദ​​ന​​വ​​ര്‍​ധ​​ന​ തി​​രി​​ച്ച​​ടി​​യ​​യി മാ​​റി.

രാ​​ജ്യ​​ത്ത് നാ​ളി​കേ​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ള​​മെ​​ങ്കി​​ലും ഓ​​രോ വ​​ര്‍​ഷം തോ​​റും രാ​​ജ്യ​​ത്തെ നാ​ളി​കേ​ര ഉ​​ത്പാ​​ദ​​നം വ​​ലി​​യ​​തോ​​തി​​ല്‍ കു​​റ​​ഞ്ഞു വ​​രി​​ക​​യാ​​ണ്. രാ​​ജ്യ​​ത്ത് നാ​ളി​കേ​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ മു​​ന്നി​​ലു​​ള്ള​​ത് ത​​മി​​ഴ്നാ​​ടും ക​​ര്‍​ണാ​​ട​​ക​​യു​​മാ​​ണ്. കേ​​ര​​ള​​ത്തി​​ല്‍ തെ​​ങ്ങു​​ക​​ളു​​ടെ എ​​ണ്ണം ഓ​​രോ വ​​ര്‍​ഷം ക​​ഴി​​യു​​ന്തോ​​റും കു​​റ​​ഞ്ഞു​വ​​രി​​ക​​യാ​​ണ്.

Related posts

Leave a Comment