‘തെങ്ങ് വെട്ടിയില്ലെങ്കിൽ പ്രശ്നമാണ് ’; റോ​ഡി​നു കു​റു​കേ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്


തു​റ​വൂ​ർ: തി​ര​ക്കേ​റി​യ തു​റ​വൂ​ർ-പ​മ്പാ പാ​ത​യി​ൽ തു​റ​വൂ​ർ ക​വ​ല​യ്ക്കു കി​ഴ​ക്ക് റോ​ഡി​നു കു​റു​കേ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്.

സ​ദാ സ​മ​യ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്രി​ക​രും ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് മു​ക​ളി​ൽ കു​റു​കെ നി​ൽ​ക്കു​ന്ന തെ​ങ്ങി​ന് താ​ഴെക്കൂ​ടി വൈ​ദ്യു​ത ക​മ്പി​ക​ളും പോ​കു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ടി ഉ​ല​യു​ന്ന തെ​ങ്ങ് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്.

എ​ന്നാ​ൽ വൈ​ദ്യു​ത ക​മ്പി​ക​ളു​ടെ മു​ക​ളി​ലൂ​ടെ കി​ട​ക്കു​ന്ന തെ​ങ്ങ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. തെ​ങ്ങ് മ​റി​ഞ്ഞ് ലൈ​ൻ ക​മ്പി​യി​ൽ വീ​ണ് പൊ​ട്ടി​യാ​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് സ​മാ​ന്ത​ര​മാ​യാ​ണ് വൈ​ദ്യൂ​ത ക​മ്പി​ക​ളും ക​ട​ന്നുപോ​കു​ന്ന​ത്.

ഹൈ​ ടെ​ൻ​ഷ​ൻ പ​തി​നൊ​ന്ന്‌ കെ.​വി ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ച് നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​മ്പ​ർ ഇ​ട്ടി​ട്ടു​ള്ള തെ​ങ്ങാ​ണി​തെ​ന്നും എ​ത്ര​യും വേ​ഗം തെ​ങ്ങ് മു​റി​ച്ച് മാ​റ്റ​ണ​മെ​ന്നും സ​മീ​പ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ തെ​ങ്ങ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഉ​ട​ന​ടി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കു​ത്തി​യ​തോ​ട് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​മ്പോ​ൾ ഹൈ​ടെ​ൻ​ഷ​ൻ ക​മ്പി​ക​ൾ വ​ലി​യ്ക്കു​ന്നതിനാ​യി സ്ഥാ​പി​ച്ച പോ​സ്റ്റു​ക​ൾ മാ​റ്റേ​ണ്ട​തി​നാ​ലാ​ണ് ‌ സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി ന​മ്പ​റി​ട്ട വൃ​ക്ഷ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തെ​ന്നും അ​സി​സ്റ്റ​ൻ്റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment