ചുമ്മാതെ പറയുന്നത്..! പത്തുരൂപ നാണയങ്ങൾ നിരോധിച്ചതായി പ്രപചരണം; ചില ബാങ്കുകളും ബസുകാരും നാണയം സ്വീകരിക്കുന്നില്ലെന്ന് നാ്ട്ടുകാർ

10-rupeesതി​രു​വി​ല്വാ​മ​ല:  പ​ഞ്ചാ​യ​ത്തി​ലെ ചി​ല ബാ​ങ്കു​ക​ളി​ലും ക​ട​ക​ളി​ലും പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ത വി​ല​ക്കു​ള്ള​താ​യി പ​രാ​തി. ടൗ​ണി​ലെ പ്ര​മു​ഖ ബാ​ങ്കി​ൽ പ​ത്തി​ന്‍റെ നാ​ണ​യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് നാ​ണ​യം സ്വീ​ക​രി​ക്കാ​ൻ  അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​ത്തി​ന്‍റെ നാ​യ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച​താ​യാ​ണ് പ്ര​ചാ​ര​ണം. എ​ന്നാ​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വാ​ർ​ത്ത നി​ഷേ​ധി​ച്ചു. നാ​ണ​യ​ത്തി​ന് വി​ല​ക്കി​ല്ലെ​ന്നും  എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള സ​മ​യ​ക്കു​റ​വു​മൂ​ല​മാ​ണ് പ​ത്തി​ന്‍റെ  നാ​ണ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ത്ത​തെ​ന്ന് ബാ​ങ്കി​ന്‍റെ മാ​നേ​ജ​ർ പ​റ​ഞ്ഞു.  നോ​ട്ടു​ക്ഷാ​മം​മൂ​ലം ഈ ​ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മും ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി  അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

വി​ഷു-​ഈ​സ്റ്റ​ർ  ആ​ഘോ​ഷ​ത്തി​ന്  ആ​വ​ശ്യ​ത്തി​ന് പ​ണം കി​ട്ടാ​തെ ജ​നം ന​ട്ടം​തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ  ബാ​ങ്കു​ക​ളി​ലും ക​ട​ക​ളി​ലും സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത്. ബ​സു​ക​ളി​ലും പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

Related posts