“മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയില്ല

alp-streetlight “മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ;  പരാതി നൽകിയിട്ടും നടപടിയില്ല

ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റ് റോ​ഡ് ഇ​രു​ട്ടി​ൽ. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വ് വി​ള​ക്കു​ക​ൾ യാ​തൊ​ന്നും ക​ത്തു​ന്നി​ല്ല.
ഏ​താ​നും ആ​ഴ്ച​ക​ളാ​യി മാ​ർ​ക്ക​റ്റ് റോ​ഡ് ഇ​രു​ട്ടി​ലാ​ണ്. ചാ​ല​ക്കു​ടി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക്  പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ൽ​സ്  ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​ത്. വ​ള​രെ നാ​ളു​ക​ളാ​യി ന​ഗ​ര​സ​ഭ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന  കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ കാ​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മെ​റ്റീ​രി​യ​ൽ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​നും കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

മാ​ർ​ക്ക​റ്റി​ൽ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം തു​റ​ന്ന​തോ​ടെ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മ​ദ്യ​പ​ൻ​മാ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും വി​ഹാ​ര​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.  വി​ശു​ദ്ധ​വാ​ര​ത്തി​ൽ പ​ള്ളി​യി​ലേ​ക്ക് പോ​കാ​ൻ മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ വ​രു​ന്ന​വ​ർ​ക്ക് വ​ള​രെ​യ​ധി​കം  ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.  ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ  പാ​തി​ര​കു​ർ​ബാ​ന​യ്ക്ക്  മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ പോ​കു​വാ​ൻ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.

Related posts