ഇ​ത് പ​ണം കാ​യ്ക്കു​ന്ന മ​ര​മ​ല്ലേ? നാ​ണ​യ​ങ്ങ​ൾ മ​ര​ത്തി​ൽ നി​ന്ന് കു​ത്തി​യെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഒ​രു മ​ര​ത്തി​ൽ നി​ന്ന് എ​ന്തൊ​ക്കെ ല​ഭി​ക്കും? പൂ​വ്, കാ​യ്, ഫ​ല​ങ്ങ​ൾ എ​ന്നി​വ മ​ര​ത്തി​ൽ നി​ന്നും കി​ട്ടു​ന്ന​വ​യാ​ണ്. ഇ​വ​യ്ക്ക് പു​റ​മെ പ​ണം ല​ഭി​ച്ചാ​ലോ.

നി​ന്‍റെ വീ​ട്ടി​ൽ പ​ണം കാ​യ്ക്കു​ന്ന മ​ര​മു​ണ്ടോ? ഈ ​പ്ര​യോ​ഗം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. ധൂ​ർ​ത്ത​ടി​ച്ച് പ​ണം ചെ​ല​വാ​ക്കു​മ്പോ​ൾ ഒ​രി​ക്ക​ൽ എ​ങ്കി​ലും ഇ​ത് കേ​ൾ​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും.

അ​ങ്ങ​നെ​യൊ​രു മരമു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ണ്ടെ​ന്ന് ശ​രി​വ​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ രാ​ജ്ഗി​രി​യി​ൽ ഒ​രു മ​രം നി​റ​യെ നാ​ണ​യ​ങ്ങ​ൾ ഇ​രി​ക്കു​ന്ന വീ​ഡി​യോ​യാണിത്. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായിരിക്കുകയാണ്.

ദൃ​ശ്യ​ങ്ങ​ളി​ൽ മ​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ ത​റ​ച്ചി​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്. ഇ​ത് ആ​ളു​ക​ൾ ക​ല്ലു​കൊ​ണ്ട് കു​ത്തി​യെ​ടു​ക്കു​ന്ന​തും ചെയ്യുന്നുണ്ട്.അ​തേ​സ​മ​യം, മ​രം നി​ൽ​ക്കു​ന്ന​ത് പ​ണ്ട് പു​ണ്യ​സ്ഥ​ല​മാ​യി ക​ണ്ട​യി​ട​ത്താ​ണെ​ന്നും, അ​ന്ന് മ​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ് ആ​ളു​ക​ൾ പ്രാ​ർ​ഥി​ച്ചി​രു​ന്നെ​ന്നും ഈ ​നാ​ണ​യ​ങ്ങ​ളാ​ണ് കാ​ല​ക്ര​മേ​ണ മ​ര​ത്തി​ൽ മൂ​ട​പ്പെ​ട്ട​തെ​ന്നും ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ടു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment