ഷോ​ട്ട്പു​ട്ട് ഉ​യ​ർ​ത്തി, പ​ഞ്ച പി​ടി​ച്ച് ക​ളക്ടര്‍ ജ​യ​ശ്രീ! കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ ക​ള​ക്‌ട​ർ വീ​ണ്ടും പ​ഴ​യ അ​ത്‌ലറ്റാ​യി

കോ​ട്ട​യം: കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ 400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്്ട​ർ ഡോ.​പി.​കെ ജ​യ​ശ്രീ നാ​ലു കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഷോ​ട്ട്പു​ട്ട് ഉ​യ​ർ​ത്തി നോ​ക്കി​യ​ത്.

കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ ക​ള​ക്‌ട​ർ വീ​ണ്ടും പ​ഴ​യ അ​ത്‌ലറ്റാ​യി. ഷോ​ർ​ട്ട് പു​ട്ട് വീ​ശി​യെ​റി​ഞ്ഞു.

പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റ​വ​ന്യൂ വ​കു​പ്പ് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു കളക​്ട​ർ.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു മു​ന്നി​ൽ എ​ഡി​എം ജി​നു പു​ന്നൂ​സു​മാ​യി പ​ഞ്ച​ഗു​സ്തി സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്താ​ണ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത്

അ​ത്‌ലറ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ക​ള​ക്‌ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 100 മീ​റ്റ​ർ, 400 മീ​റ്റ​ർ, 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​വും, 4×100 മീ​റ്റ​ർ റി​ലേ, പ​ഞ്ച​ഗു​സ്തി, ലോം​ഗ് ജം​പ്, ഷോ​ർ​ട്ട്പു​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 75 പേ​ർ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ൾ മേ​യ് അ​വ​സാ​നം തൃ​ശൂ​രി​ൽ് ന​ട​ക്കു​ന്ന സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് കാ​യി​ക മേ​ള​യി​ൽ കോ​ട്ട​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും .

സ​ബ് ക​ല​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്്ട​ർ (എ​ൽ​എ) കെ.​എ മു​ഹ​മ്മ​ദ് ഷാ​ഫി , റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment