മാ​സ്ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെയ്തു, കണ്ടക്ടറുടെ മൂക്ക് ഇടിച്ചുപരത്തി യാത്രക്കാരന്‍; അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ല്‍ നടന്ന സംഭവം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ​ക്ക് ക്രൂ​രമ​ർ​ദനം.

ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ഹ​രി​പ്പാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ(47)നാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ ക്രൂ​ര​മ​ർ​ദന​ത്തി​നിര​യാ​യ​ത്.

തു​ട​ർ​ന്ന് സ​ജീ​വ​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽനി​ന്നു ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഓ​ർ​ഡി​ന​റി ബ​സ് അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നെ സ​ജീ​വ​ൻ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ സ​ജീ​വ​ന്‍റെ മൂ​ക്കി​ൽ കൈ ചു​രു​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ക്കി​ൽ നി​ന്നു ചോ​രവാ​ർ​ന്ന ഇ​ദ്ദേ​ഹം ബ​സി​നു​ള്ളി​ലേ​ക്കു വീ​ണു. വീഴ്ചയിൽ ഇ​ട​തുകൈ​ക്കു ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ര​ൻ ബ​സി​ൽനി​ന്ന് ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പെ​ട്ടു.

ക​ണ്ട​ക്ട​ർ സ​ജീ​വ​ന്‍റെ പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ സി​ഐ ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്കുവേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment