ഇ​​ന്ത്യ- ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന ഷെ​​ഡ്യൂ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു

ഓ​ക്‌​ല​ന്‍​ഡ്: ഹോം ​സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യു​ടെ (ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി20) ടൂ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ര​ന്പ​ര​ക​ളു​ടെ മ​ത്സ​ര​ക്ര​മ​മാ​ണ് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ദ്വി​രാ​ഷ്ട്ര പ​ര​ന്പ​ര​യാ​ണി​ത്. നീ​ണ്ട ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ ഒ​രു സ​ന്പൂ​ർ​ണ പ​ര​ന്പ​ര​യ്ക്കാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ച് ട്വ​ന്‍റി20, അ​ഞ്ച് ഏ​ക​ദി​നം, ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ൽ ക​ളി​ക്കു​ക. 2019ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ൽ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ക​ളി​ക്കു​ന്ന​തെ​ന്ന​തു​മാ​ണ് ഇ​ന്ത്യ​ൻ ടൂ​റി​ന്‍റെ പ്ര​ത്യേ​ക​ത.

ഇ​ന്ത്യ​ൻ പ​ര​ന്പ​ര​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ ശ്രീ​ല​ങ്ക​ൻ പു​രു​ഷ ടീ​മും ന്യൂ​സി​ല​ൻ​ഡി​ൽ പ​ര്യ​ട​നം ന​ട​ത്തും. ജ​നു​വ​രി 16ന് ​ആ​രം​ഭി​ക്കു​ന്ന പ​ര​ന്പ​ര​യി​ൽ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​ക​ളു​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം ന്യൂ​സി​ല​ൻ​ഡ് വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് ഈ ​ഹോം സീ​സ​ണി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ മാ​ത്ര​മാ​ണ് മ​ത്സ​ര​ങ്ങ​ളു​ള്ള​ത്.

ടെ​സ്റ്റ് പ​ര​മ്പ​ര:

ഒ​ന്നാം ടെ​സ്റ്റ്: ന​വം​ബ​ർ 19 – 23 (വെ​ല്ലിം​ഗ്ട​ണ്‍)
ര​ണ്ടാം ടെ​സ്റ്റ്: ന​വം​ബ​ർ 27 – ഡി​സം​ബ​ർ 1 (ക്രി​സ്റ്റ​ച​ർ​ച്ച്)

ട്വ​ന്‍റി20 പ​ര​മ്പ​ര:

ഒ​ന്നാം ട്വ​ന്‍റി20: ഒ​ക്ടോ​ബ​ർ 22 (ക്രി​സ്റ്റ​ച​ർ​ച്ച്)
ര​ണ്ടാം ട്വ​ന്‍റി20: ഒ​ക്ടോ​ബ​ർ 24 (ക്രി​സ്റ്റ​ച​ർ​ച്ച്)
മൂ​ന്നാം ട്വ​ന്‍റി20: ഒ​ക്ടോ​ബ​ർ 27 (വെ​ല്ലിം​ഗ്ട​ണ്‍)
നാ​ലാം ട്വ​ന്‍റി20: ഒ​ക്ടോ​ബ​ർ 30 (ഓ​ക്‌​ല​ന്‍​ഡ്)
അ​ഞ്ചാം ട്വ​ന്‍റി20: ന​വം​ബ​ർ 1 (ഹാ​മി​ൽ​ട്ട​ണ്‍)

ഏ​ക​ദി​ന പ​ര​മ്പ​ര:

ഒ​ന്നാം ഏ​ക​ദി​നം: ന​വം​ബ​ർ 4 (ഓ​ക്‌​ല​ൻ​ഡ്)
ര​ണ്ടാം ഏ​ക​ദി​നം: ന​വം​ബ​ർ 7 (വെ​ല്ലിം​ഗ്ട​ണ്‍)
മൂ​ന്നാം ഏ​ക​ദി​നം: ന​വം​ബ​ർ 10 (ഹാ​മി​ൽ​ട്ട​ണ്‍)
നാ​ലാം ഏ​ക​ദി​നം: ന​വം​ബ​ർ 13 (മൗ​ണ്ട് മൗം​ഗ​നൂ​യി)
അ​ഞ്ചാം ഏ​ക​ദി​നം: ന​വം​ബ​ർ 15 (മൗ​ണ്ട് മൗം​ഗ​നൂ​യി)

Related posts

Leave a Comment