തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടി കു​ട്ട​നാ​ട്ടി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍; രണ്ട് പേർക്ക് പരിക്ക് ; ഏഴ് സിപിഎം അനുഭാവികൾ പോലീസ് പിടിയിൽ


ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സി​പി​എ​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്ഐ രാ​മ​ങ്ക​രി മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്, ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ശ​ര​വ​ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ല്‍​വ​ച്ചാ​ണ് സം​ഭ​വം.

സി​പി​എം നേ​താ​വി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ 12 പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.കു​ട്ട​നാ​ട്ടി​ലെ സി​പി​എ​മ്മി​ല്‍ ഔ​ദ്യോ​ഗി​ക​വി​മ​ത പ​ക്ഷ​ങ്ങ​ള്‍ ത​മ്മി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളു​ടെ പോ​ര് തെ​രു​വി​ലെ​ത്തി​യ​ത്.

പ​രി​ക്കേ​റ്റ​വ​ര്‍ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​ള്ള​വ​രാ​ണ്. വി​മ​ത പ​ക്ഷം ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

 

Related posts

Leave a Comment